കു​ടി​വെ​ള്ള​ത്തി​ൽ മാ​ലി​ന്യം ക​ല​ർ​ത്തു​ന്ന പ​ഞ്ചാ​യ​ത്തി​നെ​തി​രേ പ്ര​ക്ഷോ​ഭം തു​ട​രു​മെ​ന്ന്
Tuesday, September 10, 2019 10:57 PM IST
മു​ണ്ട​ക്ക​യം: ത​നി​ക്കെ​തി​രേ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ ആ​ക്ഷേ​പം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ത്തി​ന്‍റെ പി​ടി​പ്പു​കേ​ട് മ​റ​യ്ക്കാ​നെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​രാ​ജേ​ഷ്. മു​ണ്ട​ക്ക​യ​ത്ത് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​ക്കെ​തി​രേ രാ​ജേ​ഷ് രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്.
കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നി​ലെ​യും ടൗ​ണി​ലെ ചി​ല സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും സെ​പ്റ്റി​ക് ടാ​ങ്ക് പൊ​ട്ടി മാ​ലി​ന്യം മ​ണി​മ​ല​യാ​റ്റി​ലേ​ക്ക് ഒ​ഴു​കു​ന്നു. മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് പ്ര​സി​ഡ​ന്‍റ​ട​ക്ക​മു​ള്ള സ​ർ​വ​ക​ക്ഷി നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ത് ക​ണ്ട് ബോ​ധ്യ​പ്പെ​ട്ട​താ​ണ്. ഗു​രു​ത​ര​മാ​യ പ്ര​ശ്നം പ​രി​ഹ​രി​ക്കു​വാ​ൻ പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വത്തി നു കഴിഞ്ഞിട്ടില്ല.
പ​ഞ്ചാ​യ​ത്തി​ന്‍റെ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക്ക് പ​ണ​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് 50 ല​ക്ഷം അ​നു​വ​ദി​ച്ച​ത്. ആ​ദ്യ ഗ​ഡു​വാ​യി 30 ല​ക്ഷം ന​ൽ​കി. ഭ​ര​ണ സാ​ങ്കേ​തി​ക അ​നു​മ​തി ന​ൽ​കി​യ​ത് പ​ഞ്ചാ​യ​ത്താ​ണ്. കോ​ട​തി​യി​ൽ നി​ന്നു വി​ല​ക്ക് നേ​രി​ട്ട​പ്പോ​ൾ മ​റ്റ് സ്ഥ​ല​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് പ​ഞ്ചാ​യ​ത്ത് ഒ​ഴി​ഞ്ഞു മാ​റി.
ബൈ​പാ​സ് റോ​ഡി​ലെ വാ​ട്ട​ർ​ടാ​ങ്ക് മാ​റ്റാ​ത്ത​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ഴി​വു കേ​ടാ​ണ്. മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കു​ള്ള വി​ശ്ര​മ കേ​ന്ദ്ര​വും ഓ​പ്പ​ൺ സ്കൂ​ളും, മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് ഉ​ൾ​പ്പെ​ടെ 85 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ വ്യ​ക്തി വൈ​രാ​ഗ്യം മൂ​ലം ന​ട​പ്പി​ലാ​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ല്ല. വി​ക​സ​ന സ​മി​തി നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും മു​ണ്ട​ക്ക​യ​ത്തി​ന്‍റെ വി​ക​സ​ന പ്ര​ശ്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കു​വാ​ൻ പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​സി​ഡ​ന്‍റും കൂ​ട്ടാ​ളി​ക​ളും ഓ​ടി ഒ​ളി​ച്ച​താ​യും കെ. ​രാ​ജേ​ഷ് കു​റ്റ​പ്പെ​ടു​ത്തി. ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് നി​ഷേ​ധി​ച്ച​താ​യും ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് വീ​ട് നി​ഷേ​ധി​ച്ച​താ​യും കെ. ​രാ​ജേ​ഷ് ആ​രോ​പി​ച്ചു.