ഓ​ണാ​ഘോ​ഷം
Tuesday, September 10, 2019 10:59 PM IST
കാ​ഞ്ഞി​ര​മ​റ്റം: എ​വ​ർ​ഗ്രീ​ൻ സ​സ്റ്റ​യി​ന​ബി​ൾ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി തേ​ജ​സ്, ഉ​ണ​ർ​വ് ക​ർ​ഷ​ക​ദ​ള​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ന് ഓ​ണാ​ഘോ​ഷം ന​ട​ത്തും. രാ​വി​ലെ 9.30 ന് ​സ​മൂ​ഹ അ​ത്ത​പ്പൂ​ക്ക​ള നി​ർ​മാ​ണം. ഓ​ണ​സ​ദ്യ​ക്കു ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു മു​ത​ൽ ക​ലാ-​കാ​യി​ക മ​ത്സര​ങ്ങ​ളും തു​ട​ർ​ന്നു സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും ന​ട​ക്കും. പ്ര​സി​ഡ​ന്‍റ് ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​നം കാ​ഞ്ഞി​ര​മ​റ്റം സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി ഞാ​യ​ർ​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സു​നി​ജാ രാ​ജു ഓ​ണ​സ​ന്ദേ​ശം ന​ൽ​കും. തോ​മ​സു​കു​ട്ടി തോ​ലാ​നി​ക്ക​ൽ, ജ​യ്മോ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, ജോ​സ​ഫ് ഓ​ലി​യ്ക്ക​ത​കി​ടി​യി​ൽ, ജോ​സ് മാ​ത്യു, പ്ര​ദീ​പ് മൂ​ഴ​യി​ൽ, സ​ജി വാ​ളാ​ടി​മാ​ക്ക​ൽ, സാ​ബു പ്ലാ​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.‌
ഭ​ര​ണ​ങ്ങാ​നം: ചി​റ്റാ​ന​പ്പാ​റ ഓം​റാം ലൈ​ബ്ര​റി​യു​ടെ ഓ​ണാ​ഘോ​ഷം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ത​ല​പ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​ബി. ശൈ​ല​ജ ഉ​ദ്ഘാ​ട​നം ചെ​യ്യും. പൂ​ക്ക​ള​മി​ട​ൽ, ഓ​ണ​ക്ക​ളി​ക​ൾ, വ​ടം​വ​ലി മ​ത്സ​രം, പാ​യ​സ​വി​ത​ര​ണം എ​ന്നി​വ​യാ​ണ് മു​ഖ്യ​പ​രി​പാ​ടി​ക​ൾ. പ​രി​പാ​ടി​ക​ൾ​ക്ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് എ.​ഡി. സ​ജീ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.