കാ​​ർ നി​​യ​​ന്ത്ര​​ണം വി​​ട്ട് റോ​​ഡ​​രി​​കി​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന ബൈ​​ക്കി​​ൽ ഇ​​ടി​​ച്ചു ക​യ​റി
Tuesday, September 10, 2019 11:39 PM IST
ക​​ടു​​ത്തു​​രു​​ത്തി: അ​​മി​​ത വേ​​ഗ​​ത​​യി​​ലെ​​ത്തി​​യ കാ​​ർ നി​​യ​​ന്ത്ര​​ണം വി​​ട്ടു റോ​​ഡ​​രി​​കി​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന ബൈ​​ക്കി​​ൽ ഇ​​ടി​​ച്ചു അ​​പ​​ക​​ടം. ബൈ​​ക്കി​​ന് സ​​മീ​​പം നി​​ന്നു​​ക്കൊ​​ണ്ട് ഫോ​​ണി​​ൽ സം​​സാ​​രി​​ക്ക​​കു​​യാ​​യി​​രു​​ന്ന യു​​വാ​​വി​​ന് അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റു.
ഇ​​ന്ന​​ലെ വൈ​​കൂ​​ന്നേ​​രം 4.30ന് ​ഏ​​റ്റു​​മാ​​നൂ​​ർ-​​വൈ​​ക്കം റോ​​ഡി​​ൽ ക​​ടു​​ത്തു​​രു​​ത്തി പു​​ളി​​ഞ്ചു​​വ​​ട്ടി​​ലാ​​ണ് അ​​പ​​ക​​ടം.
കാ​​ർ ഓ​​ടി​​ച്ചി​​രു​​ന്ന ഇ​​ര​​വി​​മം​​ഗ​​ലം വാ​​ഴേ​​പ്പ​​റ​​ന്പി​​ൽ ഷാ​​ജി (52) മ​​ദ്യ​​ല​​ഹ​​രി​​യി​​ലാ​​യി​​രു​​ന്നു​​വെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഇ​​യാ​​ൾ​​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്ത​​താ​​യും പോ​​ലീ​​സ് അ​​റി​​യി​​ച്ചു. കോ​​ട്ട​​യം ഭാ​​ഗ​​ത്തു നി​​ന്നു​​മെ​​ത്തി​​യ കാ​​ർ റോ​​ഡി​​ന് ഇ​​ട​​തു​​വ​​ശ​ത്തു നി​​ർ​​ത്തി​​യ ബൈ​​ക്കി​​നൊ​പ്പം നി​ന്ന് ഫോ​ൺ ചെ​യ്യു​ക​യാ​യി​രു​ന്ന യു​​വാ​​വി​​നെ​​യാ​​ണ് ബൈ​​ക്കി​​നൊ​​പ്പം ഇ​​ടി​​ച്ചു തെ​​റി​​പ്പി​​ച്ച​​ത്. ത​​ല​​യ്ക്കു പ​​രി​​ക്കേ​​റ്റ ക​​ല്ല​​റ കൊ​​ച്ചു​​പ​​റ​​ന്പി​​ൽ ഫി​​ലി​​പ്പ് രാ​​ജു (20)വി​​നെ മു​​ട്ടു​​ചി​​റ എ​​ച്ച്ജി​​എം ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.
ബൈ​​ക്ക് ഇ​​ടി​​പ്പി​​ച്ച​ശേ​​ഷം മു​​ന്നോ​​ട്ട് നീ​​ങ്ങി​​യ കാ​​ർ സ​​മീ​​പ​​ത്തെ മ​​ണ​​ൽ​​കൂ​​ന​​യി​​ലി​​ടി​​ച്ചാ​​ണ് നി​​ന്ന​​ത്.