വി​ര​ണ്ടോ​ടി​യ പോ​ത്ത് മു​ക്കൂ​ട്ടു​ത​റ ടൗ​ണി​ൽ വീ​ട്ട​മ്മ​യെ ഇ​ടി​ച്ചി​ട്ടു
Thursday, September 12, 2019 10:47 PM IST
മു​ക്കൂ​ട്ടു​ത​റ: ടൗ​ണി​ൽ ബ​സി​ൽ വ​ന്നി​റ​ങ്ങി ന​ട​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ​യെ വി​ര​ണ്ടോ​ടി വ​ന്ന പോ​ത്ത് ഇ​ടി​ച്ചി​ട്ടു. റോ​ഡി​ൽ വീ​ണു​പോ​യ വീ​ട്ട​മ്മ​യെ പ​രി​ക്കു​ക​ളോ​ടെ മു​ക്കൂ​ട്ടു​ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. തു​ലാ​പ്പ​ള്ളി നെ​ടു​മ്പാ​ല​യി​ൽ ലീ​ന (34) യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ക​ശാ​പ്പി​നാ​യി കൊ​ണ്ടു​വ​ന്ന പോ​ത്താ​ണ് വി​ര​ണ്ടോ​ടി പ​രി​ഭ്രാ​ന്തി സൃ​ഷ്‌​ടി​ച്ച​ത്‌. മു​ക്കൂ​ട്ടു​ത​റ മാ​റി​ടം ക​വ​ല​യി​ൽ പു​ര​യി​ട​ത്തി​ൽ തെ​ങ്ങി​ന്‍റെ കു​റ്റി​യി​ൽ കെ​ട്ടി​നി​ർ​ത്തി​യ നി​ല​യി​ലാ​യി​രു​ന്ന പോ​ത്ത് ക​യ​ർ കെ​ട്ടി​യി​രു​ന്ന കു​റ്റി​യു​മാ​യി റോ​ഡി​ലൂ​ടെ ഓ​ടു​ക​യാ​യി​രു​ന്നു. ആ​ളു​ക​ൾ ഭ​യ​ച​കി​ത​രാ​യി ഓ​ടി മാ​റി. ടൗ​ണി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട്ട​മ്മ​യെ ഇ​ടി​ച്ചി​ട്ട​ത്. അ​പ്പോ​ഴേ​ക്കും ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രും പോ​ത്തി​ന് പി​ന്നാ​ലെ എ​ത്തി സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി ക​യ​റി​ൽ ബ​ന്ധി​പ്പി​ച്ചു. ഇ​തോ​ടെ​യാ​ണ് ഭീ​തി ഒ​ഴി​ഞ്ഞ​ത്.