അ​യ്യ​ൻ​കാ​ളി​യു​ടെ ജീ​വി​തം കാ​ല​ഘ​ട്ട​ത്തി​ന് അ​നി​വാ​ര്യം: മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ
Thursday, September 12, 2019 10:50 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: അ​​യ്യ​​ൻ​​കാ​​ളി​​യു​​ടെ ജീ​​വി​​തം കാ​​ല​​ഘ​​ട്ട​​ത്തി​​ന് അ​​നി​​വാ​​ര്യ​​മാ​​യി​​രു​​ന്നു​​വെ​​ന്നു മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ. ഏ​​റ്റു​​മാ​​നൂ​​ർ ഹി​​ന്ദു​​മ​​ത പാ​​ഠ​​ശാ​​ല ഹാ​​ളി​​ൽ അ​​ഖി​​ല കേ​​ര​​ള ചേ​​ര​​മ​​ർ ഹി​​ന്ദു​​മ​​ഹാ​​സ​​ഭ ഏ​​റ്റു​​മാ​​നൂ​​ർ, വൈ​​ക്കം, കോ​​ട്ട​​യം യൂ​​ണി​​യ​​നു​​ക​​ളു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ത്തി​​യ അ​​യ്യ​​ൻ​​കാ​​ളി ജ​​ന്മ​​ദി​​നാ​​ഘോ​​ഷ​​വും അ​​വി​​ട്ടം തി​​രു​​നാ​​ൾ മ​​ഹോ​​ത്സ​​വ​​വും ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
അ​​യ്യ​​ൻ​​കാ​​ളി​​ക്കു ഭാ​​ര​​ത ര​​ത്നം ന​​ല്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു എ​​കെ​​സി​​എ​​ച്ച്എം​​എ​​സ് ന​​ല്കി​​യ നി​​വേ​​ദ​​നം സ​​ർ​​ക്കാ​​ർ അ​​നു​​ഭാ​​വ​​പൂ​​ർ​​വം പ​​രി​​ഗ​​ണി​​ക്കു​​മെ​​ന്നും കേ​​ന്ദ്ര ഗ​​വ​​ണ്‍​മെ​​ന്‍റി​​നു ശി​​പാ​​ർ​​ശ ചെ​​യ്യു​​മെ​​ന്നും മ​​ന്ത്രി ഉ​​റ​​പ്പ് ന​​ല്കി. യോ​​ഗ​​ത്തി​​ൽ ഏ​​റ്റു​​മാ​​നൂ​​ർ യു​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ സ​​ജി വ​​ള്ളോം കു​​ന്നേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി വി​​ദ്യാ​​ഭാ​​സ അ​​വാ​​ർ​​ഡ് വി​​ത​​ര​​ണം ചെ​​യ്തു. കെ.​​സു​​രേ​​ഷ് കു​​റു​​പ്പ് എം​​എ​​ൽ​​എ, മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ, എ​​കെ​​സി​​എ​​ച്ച്എം​​എ​​സ് സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ക​​ല്ല​​റ പ്ര​​ശാ​​ന്ത്, വൈ​​ക്കം യൂ​​ണി​​യ​​ൻ സെ​​ക്ര​​ട്ട​​റി കെ.​​കെ. ക​​രു​​ണാ​​ക​​ര​​ൻ, ഏ​​റ്റു​​മാ​​നൂ​​ർ മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ ജോ​​ർ​​ജ് പു​​ല്ലാ​​ട്ട്, പി.​​ജി. അ​​ശോ​​ക് കു​​മാ​​ർ, മ​​ധു നീ​​ണ്ടൂ​​ർ, ഗ​​ണേ​​ഷ് ഏ​​റ്റു​​മാ​​നൂ​​ർ, ഒ.​​കെ സാ​​ബു, ത​​ങ്ക​​ച്ച​​ൻ മ്യാ​​ലി​​ൽ, പി.​​കെ. ശ​​ശി പ​​ണ​​ക്ക​​ളം, ഷീ​​ലാ ത​​ങ്ക​​ച്ച​​ൻ, ല​​താ സു​​രേ​​ന്ദ്ര​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.