തുറന്ന വാഹനത്തിൽ പര്യടനവുമായി എ​​ൻ.​​ ഹ​​രി
Thursday, September 12, 2019 10:50 PM IST
പാ​​ലാ: മ​​ണ്ഡ​​ല​​ത്തി​​ലെ ജ​​ന​​ങ്ങ​​ളെ കാ​​ണു​​വാ​​നാ​​യി തു​​റ​​ന്ന വാ​​ഹ​​ന​​ത്തി​​ലു​​ള്ള പ​​ര്യ​​ട​​ന​​ത്തി​​ന് എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി എ​​ൻ.​​ഹ​​രി തു​​ട​​ക്കം കു​​റി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ത്തോ​​ലി പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​ടി​​ഞ്ഞാ​​റ്റി​​ൻ​​ക​​ര​​യി​​ൽ നി​​ന്നു​​മാ​​രം​​ഭി​​ച്ച പ​​ര്യ​​ട​​നം ബി​​ജെ​​പി സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ.​​എ​​ൻ. രാ​​ധാ​​കൃ​​ഷ്ണ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
എ​​ൻ​​ഡി​​എ​​യ്ക്ക് അ​​നു​​കൂ​​ല​​മാ​​യ സാ​​ഹ​​ച​​ര്യ​​മാ​​ണ് പാ​​ലാ​​യി​​ലെ​​ന്നും വി​​ക​​സ​​ന രാ​​ഷ്ട്രീ​​യം ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ച്ചാ​​ണ് പാ​​ലാ​​യി​​ൽ എ​​ൻ​​ഡി​​എ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ നേ​​രി​​ടു​​ന്ന​​തെ​​ന്നും യു​​ഡി​​എ​​ഫും എ​​ൻ​​ഡി​​എ​​യും ത​​മ്മി​​ലാ​​ണ് മ​​ത്സ​​ര​​മെ​​ന്നും എ.​​എ​​ൻ. രാ​​ധാ​​കൃ​​ഷ്ണ​​ൻ പ​​റ​​ഞ്ഞു.
മു​​ത്തോ​​ലി പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​ര്യ​​ട​​ന​​ത്തി​​നു ശേ​​ഷം കെ​​ഴു​​വം​​കു​​ള​​ത്തു നി​​ന്നും കൊ​​ഴു​​വ​​നാ​​ൽ പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​ര്യ​​ട​​നം ആ​​രം​​ഭി​​ച്ചു. പൈ​​ക​​യി​​ൽ നി​​ന്നും മീ​​ന​​ച്ചി​​ൽ പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​ര്യ​​ട​​ന​​ത്തി​​നു ശേ​​ഷം വൈ​​കു​​ന്നേ​​രം കൂ​​രാ​​ലി ഒ​​ന്നാം മൈ​​ലി​​ൽ പ​​ര്യ​​ട​​നം അ​​വ​​സാ​​നി​​ച്ചു. എ​​ൻ​​ഡി​​എ നേ​​താ​​ക്ക​​ൾ സ്ഥാ​​നാ​​ർ​​ഥി പ​​ര്യ​​ട​​ന​​ത്തി​​ന്‍റെ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ്ര​​സം​​ഗി​​ച്ചു.
ഇ​​ന്നു വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കു​​ന്ന ച​​ത​​യ​​ദി​​നാ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന സ്ഥാ​​നാ​​ർ​​ഥി നാ​​ളെ വി​​വി​​ധ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തും.