തി​ട​നാ​ട് ഗപ​ഞ്ചാ​യ​ത്ത്:‍ പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും രാ​ജി​വ​ച്ചു
Monday, October 14, 2019 11:41 PM IST
തി​ട​നാ​ട്: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലീ​ന ജോ​ര്‍​ജും വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കാ​ലാ​യി​ലും രാ​ജി​വ​ച്ചു. യു​ഡി​എ​ഫി​ലെ മു​ന്‍​ധാ​ര​ണ​പ്ര​കാ​ര​മാ​ണ് ഇ​രു​വ​രും രാ​ജി സ​മ​ര്‍​പ്പി​ച്ച​ത്. ജ​ന​പ​ക്ഷാം​ഗ​മാ​യി​രു​ന്ന ലീ​ന, പി.​സി ജോ​ര്‍​ജി​ന്‍റെ എ​ന്‍​ഡി​എ പ്ര​വേ​ശ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പാ​ര്‍​ട്ടി​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ക​യും യു​ഡി​എ​ഫ് പി​ന്തു​ണ​യി​ല്‍ പ്ര​സി​ഡ​ന്‍റാ​വു​ക​യു​മാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് അം​ഗ​മാ​ണ് സു​രേ​ഷ്. 14 അം​ഗ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ്-​നാ​ല്, കേ​ര​ള കോ​ണ്‍​ഗ്ര​സ്-​നാ​ല്, ജ​ന​പ​ക്ഷം-​മൂ​ന്ന്, എ​ല്‍​ഡി​എ​ഫ്-​ര​ണ്ട്, ബി​ജെ​പി-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. കോ​ണ്‍​ഗ്ര​സി​ലെ സു​ജ ബാ​ബു പ്ര​സി​ഡ​ന്‍റും കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ സാ​ബു പ്ലാ​ത്തോ​ട്ടം വൈ​സ് പ്ര​സി​ഡ​ന്‍റും ആ​കാ​നാ​ണു സാ​ധ്യ​ത.

മ​ണ്ഡ​ലം നേ​തൃ​യോ​ഗം

കി​ട​ങ്ങൂ​ർ: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം കി​ട​ങ്ങൂ​ർ മ​ണ്ഡ​ലം നേ​തൃ​യോ​ഗം മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.