ടോ​​യ‌‌്‌ല​​റ്റു​​ക​​ൾ ദു​​ർ​​ഗ​​ന്ധ പൂ​​രി​​തം; ട്ര​​ഷ​​റി​​യി​​ലെ​​ത്തു​​ന്ന​​വ​​ർ മൂ​​ക്കുപൊ​​ത്ത​​ണം
Tuesday, November 19, 2019 11:05 PM IST
ച​​ങ്ങ​​നാ​​ശേ​​രി: റ​​വ​​ന്യു​​ട​​വ​​റി​​ലെ ട്ര​​ഷ​​റി ഓ​​ഫീ​​സി​​നു സ​​മീ​​പ​​ത്തെ ടോ​​യ‌്​​ല​​റ്റു​​ക​​ൾ ദു​​ർ​​ഗ​​ന്ധ പൂ​​രി​​ത​​മാ​​യ​​തി​​നാ​​ൽ വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കെ​​ത്തു​​ന്ന​​വ​​രും ജീ​​വ​​ന​​ക്കാ​​രും മൂ​​ക്കു​​പൊ​​ത്തേ​​ണ്ട അ​​വ​​സ്ഥ​​യി​​ൽ. നാ​​ളു​​ക​​ളാ​​യി ഈ ​​അ​​വ​​സ്ഥ തു​​ട​​രു​​ക​​യാ​​ണ്. ശ​​ന്പ​​ളം ല​​ഭി​​ക്കാ​​ത്ത​​തു​​മൂ​​ലം ശു​​ചീ​​ക​​ര​​ണ തൊ​​ഴി​​ലാ​​ളി​​ക​​ൾ ജോ​​ലി നി​​ർ​​ത്തി പോ​​യ​​താ​​ണ് പ്ര​​ശ്ന​​ത്തി​​നു കാ​​ര​​ണം. സ​​മീ​​പ​​ത്തു​​ള്ള സ്വ​​ന്തം ബി​​ൽ​​ഡിം​ഗി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന ട്ര​​ഷ​​റി 75,000 രൂ​​പ പ്ര​​തി​​മാ​​സ വാ​​ട​​ക​​യി​​ലാ​​ണ് റ​​വ​​ന്യു ട​​വ​​റി​​ൽ ഇ​​പ്പോ​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.

റ​​വ​​ന്യു ട​​വ​​റി​​ന്‍റെ പ​​രി​​സ​​ര​​ങ്ങ​​ൾ മാ​​ലി​​ന്യ​​ക്കൂ​​ന്പാ​​ര​​മാ​​യി മാ​​റി​​യി​​ട്ടും ആ​​രും ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ന്നി​​ല്ല. ക​​ഴി​​ഞ്ഞദി​​വ​​സം ആ​​ർ​​ടി ഓ​​ഫീ​​സി​​ന്‍റെ ജ​​ന​​റേ​​റ്റ​​റി​​ന്‍റെ ബാ​​റ്റ​​റി മോ​​ഷ​​ണം പോ​​യ സം​​ഭ​​വ​​വും ഉ​​ണ്ടാ​​യി. റ​​വ​​ന്യു ട​​വ​​റി​​ൽ രാ​​ത്രി കാ​​ല​​ങ്ങ​​ളി​​ൽ സെ​​ക്യൂ​​രി​​റ്റി ജീ​​വ​​ന​​ക്കാ​​രു​​ടെ സേ​​വ​​ന​​വും വേ​​ണ്ട​​ത്ര രീ​​തി​​യി​​ൽ ല​​ഭ്യ​​മ​​ല്ല. ഇ​​ക്കാ​​ര്യ​​ങ്ങ​​ളി​​ൽ അ​​ടി​​യ​​ന്ത​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് (സ്കറിയ തോമസ് വിഭാഗം) നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ്ര​​സി​​ഡ​​ന്‍റ് ലി​​നു ജോ​​ബ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.