പാ​ലാ രൂ​പ​ത വ​നി​താ​ദി​നാ​ഘോ​ഷം
Friday, February 28, 2020 11:23 PM IST
പാ​ലാ: പാ​ലാ രൂ​പ​ത​യു​ടെ ക​ർ​ഷ​ക​വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷ​ത്തെ വ​നി​താ​ദി​നാ​ഘോ​ഷം "സ്ത്രീ​ശ​ക്തീ​ക​ര​ണം കാ​ർ​ഷി​ക സം​രം​ഭ​ങ്ങ​ളി​ലൂ​ടെ' എ​ന്ന ദ​ർ​ശ​ന​വാ​ക്യ​വു​മാ​യി രൂ​പ​ത​യു​ടെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു.
രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​ക്ഷേ​മ​വി​ക​സ​ന വി​ഭാ​ഗ​മാ​യ പാ​ലാ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ വ​നി​താ സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ൾ, ക​ർ​ഷ​ക​ദ​ള​ങ്ങ​ൾ, മാ​തൃ​വേ​ദി, എ​കെ​സി​സി, ഡി​സി​എം​എ​സ്, എ​സ്എം​വൈ​എം, ഡി​എ​ഫ്സി, ജീ​സ​സ് യൂ​ത്ത് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ വ​നി​താ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​യു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ നാ​ലു കേ​ന്ദ്ര​ങ്ങ​ളി​ൽ മേ​ഖ​ലാ​ത​ല​ത്തി​ൽ പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ ന​ട​ത്തും.
മാ​ർ​ച്ച് ഏ​ഴി​ന് പാ​ലാ റീ​ജി​യ​ണ്‍​ത​ല പ​രി​പാ​ടി​യും രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​ന​വും പാ​ലാ ളാ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ലും, മു​ട്ടു​ചി​റ മേ​ഖ​ലാ​ത​ല പ​രി​പാ​ടി 14 ന് ​കു​റ​വി​ല​ങ്ങാ​ട് ആ​ർ​ച്ച് ഡീ​ക്ക​ൻ എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം തീ​ർ​ഥാ​ട​ന​പ​ള്ളി​യി​ലും, അ​രു​വി​ത്തു​റ മേ​ഖ​ലാ​ത​ല പ​രി​പാ​ടി 21 നു ​അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ലും, മൂ​ല​മ​റ്റം മേ​ഖ​ലാ​ത​ല പ​രി​പാ​ടി 28 ന് ​മു​ട്ടം മ​ർ​ത്ത്മ​റി​യം പാ​രീ​ഷ് ഹാ​ളി​ലും ന​ട​ത്ത​പ്പെ​ടും.
മാ​ർ​ച്ച് ഏ​ഴി​ന് രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നി​ത​ക​ൾ​ക്കാ​യി സം​രം​ഭ​ക​ത്വ സെ​മി​നാ​ർ, സം​രം​ഭ​ക​രു​ടെ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള, ക്വി​സ് മ​ത്സ​രം, വ​നി​താ​ദി​ന സ​മ്മേ​ള​നം, മാ​തൃ​കാ സം​രം​ഭ​ക​രെ ആ​ദ​രി​ക്ക​ൽ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി ഒ​രു​ക്കു​ന്ന സൗ​ജ​ന്യ പ​രി​ശോ​ധ​നാ​ക്യാ​ന്പും ഇ​തോ​ടൊ​പ്പം ന​ട​ത്തും.
വ​നി​താ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ രൂ​പ​താ​ത​ല പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കാ​ൻ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് ചെ​യ​ർ​മാ​നും മാ​തൃ​വേ​ദി രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി​ജി ലൂ​ക്ക്സ​ണ്‍ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ 151 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. സി​സ്റ്റ​ർ എ​ൽ​സ ടോം ​എ​സ്എ​ച്ച്, സി​സ്റ്റ​ർ ബി​ൻ​സി എ​ഫ്സി​സി, മെ​ർ​ലി​ൻ ജ​യിം​സ്, മേ​ഴ്സി ജോ​സ​ഫ്, ഡ​യാ​ന രാ​ജു, മേ​രി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, സാ​ലി​മ്മ ജോ​ളി, ജ​യ്സി സ​ണ്ണി, സെ​ലി​ൻ ജോ​സ​ഫ്, ബി​ജി സാ​ല​സ്, അ​മ​ലു ജോ​സ​ഫ്, അ​ഞ്ജു​മോ​ൾ ജോ​ണി, ജെ​സി ജോ​സ്, ആ​ലീ​സ് ജോ​ർ​ജ്, ഷീ​ലാ ബെ​ന്നി എ​ന്നി​വ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ളാ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​ഹാ​ളി​ൽ ചേ​ർ​ന്ന ആ​ലോ​ച​നാ​യോ​ഗ​ത്തി​ൽ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​അ​ഗ​സ്റ്റി​ൻ അ​ര​ഞ്ഞാ​ണി​പു​ത്ത​ൻ​പു​ര, ഫാ. ​ജോ​സ് വ​ട​ക്കേ​ക്കു​റ്റ്, ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ൽ, ഫാ. ​ജോ​സ​ഫ് കു​റ്റി​യാ​ങ്ക​ൽ, ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്കു​ന്നു​ചെ​രി​വു​പു​ര​യി​ടം, ഫാ. ​തോ​മ​സ് ത​യ്യി​ൽ, ഫാ. ​ജോ​ർ​ജ് ഈ​റ്റ​യ്ക്ക​കു​ന്നേ​ൽ, ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​ത്തി​നാ​ൽ, ഫാ. ​ജോ​സ​ഫ് മ​ണി​യ​ങ്ങാ​ട്ട്, ഫാ. ​അ​ഗ​സ്റ്റി​ൻ ഇ​ഞ്ച​ക്കു​ഴി, ഫാ. ​മാ​ത്യു കാ​ട​ൻ​കാ​വി​ൽ, ഫാ. ​ജോ​സ് കു​ഴി​ഞ്ഞാ​ലി​ൽ, ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ൽ, പി.​വി. ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.