സൗ​ജ​ന്യ​മാ​യി സാ​ധ​ന​ങ്ങ​ൾ ന​ൽ​കാം, സേ​വ​ന സ​ന്ന​ദ്ധ​ത അ​റി​യി​ച്ച് വ്യാ​പാ​രി
Thursday, March 26, 2020 10:01 PM IST
പൊ​​ൻ​​കു​​ന്നം: കോ​​വി​​ഡ്-19 പ്ര​​തി​​രോ​​ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ പ​​ങ്കാ​​ളി​​യാ​​കാ​​മെ​​ന്ന ഉ​​റ​​പ്പു ന​​ൽ​​കി ചി​​റ​​ക്ക​​ട​​വി​​ലെ പ​​ല​​ച​​ര​​ക്കു വ്യാ​​പാ​​രി. പൊ​​ൻ​​കു​​ന്നം -​ മ​​ണി​​മ​​ല റോ​​ഡി​​ൽ ശ​​കു​​ന്ത​​ൾ സ്റ്റോ​​ഴ്സ് എ​​ന്ന ക​​ട ന​​ട​​ത്തു​​ന്ന അ​​ജി​​കു​​മാ​​റും പി​​താ​​വ് പു​​രു​​ഷോ​​ത്ത​​മ​​ൻ നാ​​യ​​രു​​മാ​​ണ് അ​​ധി​​കൃ​​ത​​രെ സ​​ന്ന​​ദ്ധ​​ത അ​​റി​​യി​​ച്ച​​ത്.
ത​​ങ്ങ​​ളു​​ടെ ക​​ട​​യി​​ലെ സാ​​മ​​ഗ്രി​​ക​​ളെ​​ല്ലാം അ​​ർ​​ഹ​​ർ​​ക്കു വി​​ട്ടു​​ന​​ൽ​​കാ​​ൻ ഇ​​വ​​ർ ത​​യാ​​റാ​​ണെ​​ന്ന് അ​​റി​​യി​​ച്ചു. അ​​ർ​​ഹ​​ർ​​ക്കാ​​യി ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ സ​​മീ​​പി​​ച്ചാ​​ൽ സൗ​​ജ​​ന്യ​​മാ​​യി ന​​ൽ​​കും.
ചി​​റ​​ക്ക​​ട​​വ് അ​​ഞ്ചാം​​വാ​​ർ​​ഡ് അം​​ഗം കെ.​​ജി. ക​​ണ്ണ​​ൻ ത​​ന്‍റെ വാ​​ർ​​ഡി​​ലെ ആ​​വ​​ശ്യ​​ക്കാ​​ർ​​ക്കാ​​യി സ​​മീ​​പി​​ച്ച​​പ്പോ​​ൾ ഇ​​വ​​ർ സാ​​ധ​​ന​​ങ്ങ​​ൾ വി​​ട്ടു​​ന​​ൽ​​കി. ത​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ലോ​​റി​​ക​​ളും കാ​​റും ജീ​​പ്പും പ്ര​​തി​​രോ​​ധ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​ത്തി​​ലേ​​ക്ക് വി​​ട്ടു​​ന​​ൽ​​കാ​​മെ​​ന്നും അ​​ജി പൊ​​ൻ​​കു​​ന്നം പോ​​ലീ​​സി​​നെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ​​യും അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.