സി​സ്റ്റ​ർ ബെ​ഞ്ച​മി​ൻ മേ​രി ത്യാ​ഗ​സ​ന്ന​ദ്ധ​ത​യു​ടെ പ്ര​തീ​കം
Friday, May 22, 2020 10:47 PM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി രൂ​പ​ത​യു​ടെ പ്ര​ഥ​മ ത​ദ്ദേ​ശീ​യ മെ​ത്രാ​നും വി​ശു​ദ്ധ​കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​നാ​സ​ന്യാ​സി​നീ സ​മൂ​ഹം സ്ഥാ​പ​ക​നു​മാ​യ ധ​ന്യ​ൻ മാ​ർ തോ​മ​സ് കു​ര്യാ​ള​ശേ​രി​യു​ടെ നാ​മ​ക​ര​ണ​ന​ട​പ​ടി​ക​ളു​ടെ വൈ​സ്പോ​സ്റ്റു​ലേ​റ്റ​ർ, ഫൗ​ണ്ടേ​ഴ്സ് സ്പി​രി​ച്വാ​ലി​റ്റി ധ്യാ​ന​ങ്ങ​ളു​ടെ ആ​ത്മീ​യ ഉ​പ​ദേ​ഷ്ടാ​വ്, വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് ടി​ടി​ഐ സ്കൂ​ൾ, ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജ്, അ​മ​ല​ഗി​രി ബി​കെ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ധ്യാ​പി​ക എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച സി​സ്റ്റ​ർ ബെ​ഞ്ച​മി​ൻ മേ​രി ഓ​ർ​മ​യാ​യി.

ആ​ഴ​മാ​യ പാ​ണ്ഡി​ത്യ​വും സാ​ഹി​ത്യ​ശൈ​ലി​യും ദീ​ർ​ഘ​വീ​ക്ഷ​ണ​വും സ​മ​ർ​പ്പി​ത​ജീ​വി​ത തീ​ക്ഷ്ണ​ത​യും ത്യാ​ഗ​സ​ന്ന​ദ്ധ​ത​യും പു​ല​ർ​ത്തി​യ ഈ ​സ​ന്യാ​സി​നി സ​ഭ​യ്ക്കും വി​ശു​ദ്ധ​കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​നാ സ​ന്യാ​സി​നീ​സ​മൂ​ഹ​ത്തി​നും പ്ര​ത്യേ​കി​ച്ച് മാ​തൃ​പ്രോ​വി​ൻ​സാ​യ ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ൻ​സി​നും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ നി​ര​വ​ധി​യാ​ണ്.

പാ​ലാ രൂ​പ​ത​യി​ൽ ക​ട​നാ​ട് ഇ​ട​വ​ക എ​ഴു​ത​ന​വയ​ലി​ൽ തോ​മ്മാ​ച്ച​ന്‍റെ​യും മ​റി​യാ​മ്മ​യു​ടെ​യും എ​ട്ടു​മ​ക്ക​ളി​ൽ ഒ​ന്നാ​മ​ത്തെ മ​ക​ളാ​യി 1940 ഡി​സം​ബ​ർ 28നാ​ണ് ലി​ല്ലി​ക്കു​ട്ടി​യു​ടെ ജ​ന​നം. ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം 1957ൽ ​അ​തി​ര​ന്പു​ഴ മ​ഠ​ത്തി​ൽ അ​ർ​ഥി​നി​യാ​യി ചേ​ർ​ന്നു. 1959 ഏ​പ്രി​ൽ 27ന് ​വാ​ഴ​പ്പ​ള്ളി നി​ത്യാ​രാ​ധ​നാ ചാ​പ്പ​ലി​ൽ വ​ച്ച് സ​ന്യാ​സ​വ​സ്ത്ര സ്വീ​ക​ര​ണ​വും 1962 മേ​യ് 26ന് ​നി​ത്യ​വ്ര​ത​വാ​ഗ്ദാ​ന​വും സ്വീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലും ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ലും കൊ​ല്ലം കാ​ർ​മ​ൽ​റാ​ണി​യി​ലും പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി അ​തി​ര​ന്പു​ഴ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി നി​യ​മി​ത​യാ​യി.

ഈ ​ഗു​രു​നാ​ഥ​യു​ടെ സ്നേ​ഹ​നി​ർ​ഭ​ര​മാ​യ പു​ഞ്ചി​രി ശി​ഷ്യ​സ​മൂ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ​ത്തി​ൽ സ്ഥാ​നം പി​ടി​ച്ചി​രു​ന്നു. പ്രൊ​വി​ൻ​ഷ്യ​ൽ കൗ​ണ്‍​സ​ല​ർ, പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ, ജ​ന​റ​ൽ കൗ​ണ്‍​സ​ല​ർ എ​ന്നീ നി​ല​ക​ളി​ൽ ശു​ശ്രൂ​ഷ ചെ​യ്ത ബെ​ഞ്ച​മി​ൻ മേ​രി​യ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശാ​രീ​രി​ക ന്യൂ​ന​ത​ക​ൾ സം​ഭ​വി​ച്ച കു​ട്ടി​ക​ൾ​ക്കാ​യി നാ​ഗ​ർ​കോ​വി​ലി​ൽ സ്കൂ​ൾ, ഇ​റ്റ​ലി, ജ​ർ​മ​നി, ആ​ഫ്രി​ക്ക, ഊ​ട്ടി, ളാ​യി​ക്കാ​ട്, അ​ഞ്ച​ൽ, പ​രു​ത്തി​വി​ള എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഠ​ങ്ങ​ൾ സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്.

2005 മു​ത​ൽ മാ​ർ തോ​മ​സ് കു​ര്യാ​ള​ശേ​രി നാ​മ​ക​ര​ണ​ന​ട​പ​ടി​ക​ളു​ടെ വൈ​സ്പോ​സ്റ്റു​ലേ​റ്റ​റാ​യി നി​യ​മി​ത​യാ​യ സി​സ്റ്റ​ർ ബെ​ഞ്ച​മി​ൻ​മേ​രി ദി​വ്യ​കാ​രു​ണ്യ പ്രേ​ഷി​ത​നാ​യ സ്ഥാ​പ​ക​പി​താ​വി​നെ​ക്കു​റി​ച്ചും ഷ​ന്താ​ള​മ്മ​യെ​ക്കു​റി​ച്ചു​മു​ള്ള പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​ന​യി​ലും കു​ഞ്ഞു​തോ​മ്മാ​ച്ച​നെ​ന്ന സി​നി​മ​യു​ടെ നി​ർ​മാ​ണ​ത്തി​ലും നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ച്ചു. നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ജോ​ലി​യി​ൽ തു​ട​ര​വേ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. 2017ൽ ​കെ​സി​ബി​സി യു​ടെ ഗു​രു​പൂ​ജ അ​വാ​ർ​ഡി​നും അ​മ്മ അ​ർ​ഹ​യാ​യി.