നാ​​ലു ടി​​പ്പ​​ർ​​ലോ​​റി​​ക​​ളും ഒ​​രു മ​​ണ്ണു​​മാ​​ന്തി​​യ​​ന്ത്ര​​വും പി​​ടി​​ച്ചെ​​ടു​​ത്തു
Wednesday, May 27, 2020 11:19 PM IST
ക​​റു​​ക​​ച്ചാ​​ൽ: കൂ​​ത്ര​​പ്പ​​ള്ളി​​യി​​ൽ അ​​ന​​ധി​​കൃ​​ത മ​​ണ്ണെ​​ടു​​പ്പ്. നാ​​ലു ടി​​പ്പ​​ർ​​ലോ​​റി​​ക​​ളും ഒ​​രു മ​​ണ്ണു​​മാ​​ന്തി​​യ​​ന്ത്ര​​വും പോ​​ലീ​​സ് പി​​ടി​​ച്ചെ​​ടു​​ത്തു. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു 3.30നാ​​യി​​രു​​ന്നു സം​​ഭ​​വം. കൂ​​ത്ര​​പ്പ​​ള്ളി മു​​ര​​ണി​​യി​​ൽ ബാ​​ബു ജോ​​സ​​ഫി​​ന്‍റെ പു​​ര​​യി​​ട​​ത്തി​​ലാ​​ണ് മ​​ണ്ണെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​ത്.

അ​​ന​​ധി​​കൃ​​ത​​മാ​​യി മ​​ണ്ണെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന വി​​വ​​രം നാ​​ട്ടു​​കാ​​ർ ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സി​​നെ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പോ​​ലീ​​സ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ മ​​ണ്ണെ​​ടു​​പ്പ് അ​​ന​​ധി​​കൃ​​ത​​മെ​​ന്ന് ക​​ണ്ടെ​​ത്തി. ആ​​വ​​ശ്യ​​മാ​​യ രേ​​ഖ​​ക​​ളി​​ല്ലാ​​തെ​​യാ​​ണ് മ​​ണ്ണെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.

14 സെ​​ന്‍റ് സ്ഥ​​ല​​ത്തു​​നി​​ന്നാ​​ണ് മ​​ണ്ണു നീ​​ക്കം ചെ​​യ്തി​​ട്ടു​​ള്ള​​ത്. ഇ​​വി​​ടെ​​നി​​ന്നു നി​​ര​​വ​​ധി ലോ​​ഡു​​ക​​ൾ കൊ​​ണ്ടു പോ​​യി​​രു​​ന്നു.