കാ​റി​ൽ ലോ​റി​യി​ടി​ച്ച് മൂ​ന്നുപേ​ർ​ക്കു പ​രി​ക്ക്
Thursday, May 28, 2020 11:10 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: കാ​​റി​​ൽ ലോ​​റി​​യി​​ടി​​ച്ച് ഒ​​രു കു​​ടും​​ബ​​ത്തി​​ലെ മൂ​​ന്നു​പേ​​ർ​​ക്കു പ​​രി​​ക്ക്. ഒ​​രാ​​ളു​​ടെ നി​​ല ഗു​​രു​​ത​​രം.
ചോ​​റ്റാ​​നി​​ക്ക​​ര സ്വ​​ദേ​​ശി​​ക​​ളാ​​യ കൊ​​ട്ടാ​​ര​​ത്തി​​ൽ​വീ​​ട്ടി​​ൽ മ​​റി​​യാ​​മ്മ(49)​​യ്ക്കാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​റ്റു​​മാ​​നൂ​​ർ പേ​​രൂ​​ർ ജം​​ഗ്ഷ​​നി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.
തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തേ​​ക്കു പോ​​കു​​ന്ന​​തി​​നാ​​യി എ​​റ​​ണാ​​കു​​ളം ഭാ​​ഗ​​ത്തു​​നി​​ന്നു ഏ​​റ്റു​​മാ​​നൂ​​ർ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​മു​​ള്ള കോ​​വി​​ൽ​​പാ​​ടം റോ​​ഡി​​ലൂ​​ടെ ക​​യ​​റി പാ​​ലാ റോ​​ഡി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ പാ​​ലാ ഭാ​​ഗ​​ത്തു​​നി​​ന്നു വ​​ന്ന ടോ​​റ​​സ് ലോ​​റി ഇ​​വ​​രു​​ടെ കാ​​റി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​പ​​ക​​ട​​ത്തി​​ൽ മ​​റി​​യ​​മ്മ​​യു​​ടെ ത​​ല​​യ്ക്കാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന ഇ​​വ​​രു​​ടെ ഭ​​ർ​​ത്താ​​വും മ​​ക​​ളും സാ​​ര​​മാ​​യ പ​​രി​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​​പ്പെ​​ട്ടു.
മൂ​​ന്നു​​പേ​​രെ​​യും തെ​​ള്ള​​ക​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.