പഞ്ചായത്ത് ഓഫീസിന്‍റെ ഉദ്ഘാടനം മാറ്റിവച്ച സംഭവം: പ്രതിഷേധവുമായി ബിജെപി
Tuesday, July 7, 2020 11:52 PM IST
കു​​മ​​ര​​കം: ന​​വീ​​ക​​രി​​ച്ച കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഒ​​രു കാ​​ര​​ണ​​വു​​മി​​ല്ലാ​​തെ വീ​​ണ്ടും ത​​ലേ ദി​​വ​​സം ത​​ന്നെ മാ​​റ്റി​​യ​​തോ​​ടെ സി​​പി​​എ​​മ്മി​​ലെ ഭ​​ര​​ണ​​ക​​ക്ഷി​​യം​​ഗ​​ങ്ങ​​ൾ ത​​മ്മി​​ലു​​ള്ള ഭി​​ന്ന​​ത മ​​റ​​നീ​​ക്കി പു​​റ​​ത്തു വ​​ന്നി​​രി​​ക്കെ​​യാ​​ണെ​​ന്നു ബി​​ജെ​​പി പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ൾ കു​​റ്റ​​പ്പെ​​ടു​​ത്തി.
മു​​ഴു​​വ​​ൻ സു​​ര​​ക്ഷാ​​മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളും പാ​​ലി​​ച്ച് കെ​​ട്ടി​​ട​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന ക​​ർ​​മം തീ​​രു​​മാ​​നി​​ച്ച തീ​​യ​​തി​​യാ​​ണ് അം​​ഗ​​ങ്ങ​​ളി​​ലെ വി​​ഭാ​​ഗീ​​യ​​ത​​യെ​​ത്തു​​ട​​ർ​​ന്ന് മൂ​​ന്നു പ്രാ​​വ​​ശ്യ​​മാ​​യി മാ​​റ്റി​​യ​​ത്.
ഇ​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ബി​​ജെ​​പി അം​​ഗ​​ങ്ങ​​ൾ കെ​​ട്ടി​​ട​​ത്തി​​ന്‍റെ പ്ര​​തീ​​കാ​​ത്മ​​ക ഉ​​ദ്ഘാ​​ട​​ന​​ക​​ർ​​മം ന​​ട​​ത്തി പ്ര​​തി​​ഷേ​​ധി​​ച്ചു.
ന​​വീ​​ക​​രി​​ച്ച കെ​​ട്ടി​​ട​​ത്തി​​ന്‍റെ വാ​​തി​​ൽ​​ക്ക​​ൽ നാ​​ട​​മു​​റി​​ച്ചും വി​​ള​​ക്കി​​ൽ പു​​ഷ്പ​​ങ്ങ​​ൾ അ​​ർ​​പ്പി​​ച്ചു​​മാ​​ണ് ബി​​ജെ​​പി പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ വി.​എ​​ൻ. ജ​​യ​​കു​​മാ​​റും പി. ​​കെ. സേ​​തു​​വും ചേ​​ർ​​ന്ന് പ്ര​​തീ​​കാ​​ത്മ​​ക ഉ​​ദ്ഘാ​​ട​​ന ക​​ർ​​മം ന​​ട​​ത്തി​​യ​​ത്.