മൂ​​ക്കു​​ക​​യ​​റി​​ല്ലാ​​തെ ക​​ശാ​​പ്പു​​ശാ​​ല​​ക​​ൾ
Wednesday, August 5, 2020 10:38 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ൽ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ലൈ​​സ​​ൻ​​സു​​ള്ള ഇ​​റ​​ച്ചി, മീ​​ൻ ക​​ട​​ക​​ളു​​ടെ അ​​ഞ്ചി​​ര​​ട്ടി​​യോ​​ളം ലൈ​​സ​​ൻ​​സി​​ല്ലാ​​ത്ത ക​​ട​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. യാ​​തൊ​​രു ലൈ​​സ​​ൻ​​സു​​മി​​ല്ലാ​​തെ 400 ക​​ശാ​​പ്പു​​ക​​ട​​ക​​ളും ര​​ണ്ടാ​​യി​​ര​​ത്തോ​​ളം മീ​​ൻ​​ക​​ട​​ക​​ളും ജി​​ല്ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നെ​​ന്നാ​​ണ് ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ൽ. ചെ​​റി​​യ ഫീ​​സ് അ​​ട​​ച്ച് കോ​​ൾ​​ഡ് സ്റ്റോ​​റേ​​ജി​​ന്‍റെ ലൈ​​സ​​ൻ​​സ് പ​​ഞ്ചാ​​യ​​ത്തി​​ൽ​​നി​​ന്നു വാ​​ങ്ങി​​യ​​ശേ​​ഷ​​മാ​​ണ് ജി​​ല്ല​​യി​​ൽ ഒ​​ട്ടേ​​റെ ക​​ശാ​​പ്പ്, മീ​​ൻ​​ക​​ട​​ക​​ളും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്.
പ​​ഞ്ചാ​​യ​​ത്ത്, ന​​ഗ​​ര​​സ​​ഭ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്ന് സ്ലോ​​ട്ട​​ർ ഹൗ​​സ് ലൈ​​സ​​ൻ​​സ് വാ​​ങ്ങി ഫീ​​സ് അ​​ട​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക​​ട​​ക​​ൾ നൂ​​റി​​ൽ താ​​ഴെ​​യാ​​ണെ​​ന്നും ആ​​രോ​​ഗ്യ​​വ​​കു​​പ്പ് പ​​റ​​യു​​ന്നു. പ​​ഞ്ചാ​​യ​​ത്തും ന​​ഗ​​ര​​സ​​ഭ​​ക​​ളും ഇ​​ത്ത​​രം അ​​ന​​ധി​​കൃ​​ത സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ ക​​ർ​​ക്ക​​ശ​​മാ​​യ ഇ​​ട​​പെ​​ട​​ൽ ന​​ട​​ത്താ​​ത്ത​​തി​​നാ​​ൽ നി​​ല​​വാ​​രം കു​​റ​​ഞ്ഞ ഇ​​റ​​ച്ചി​​യും മീ​​നും വ്യാ​​പ​​ക​​മാ​​യി വി​​ൽ​​ക്കാ​​ൻ അ​​വ​​സ​​രം ല​​ഭി​​ക്കും. ക​​ശാ​​പ്പു​​കാ​​ർ​​ക്കും മീ​​ൻ​​കാ​​ർ​​ക്കും വി​​ൽ​​പ​​ന​​ക്കാ​​ർ​​ക്കും ഹെ​​ൽ​​ത്ത് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വേ​​ണ​​മെ​​ന്ന മാ​​ന​​ദ​​ണ്ഡ​​വും പാ​​ലി​​ക്ക​​പ്പെ​​ടു​​ന്നി​​ല്ല.
കോ​​വി​​ഡ് ഭീ​​തി​​യി​​ൽ മീ​​ൻ, ഇ​​റ​​ച്ചി ക​​ട​​ക​​ളി​​ൽ പ​​രി​​ശോ​​ധ​​ന ഇ​​ല്ലാ​​താ​​യ​​തി​​നാ​​ൽ പ​​ഴ​​കി​​യ​​തും ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ടാ​​ക്കു​​ന്ന​​തു​​മാ​​യ ഇ​​ന​​ങ്ങ​​ൾ വി​​റ്റു​​വ​​രു​​ന്നു. വി​​ൽ​​പ​​ന​​യോ​​ഗ്യ​​മ​​ല്ലാ​​ത്ത മാം​​സ​​ഭാ​​ഗ​​ങ്ങ​​ൾ കു​​റ​​ഞ്ഞ വി​​ല​​യ്ക്ക് ഹോ​​ട്ട​​ലു​​ക​​ൾ, ത​​ട്ടു​​ക​​ട​​ക​​ൾ, ബേ​​ക്ക​​റി​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ വി​​ൽ​​ക്കു​​ന്ന ഇ​​റ​​ച്ചി​​ക്ക​​ട​​ക​​ളു​​മു​​ണ്ട്.
കോ​​ൾ​​ഡ് സ്റ്റോ​​റേ​​ജ് ലൈ​​സ​​ൻ​​സ് വാ​​ങ്ങി​​യെ​​ടു​​ത്ത​​ശേ​​ഷം എ​​ല്ലാ​​ത്ത​​രം മാം​​സ​​വും വി​​ൽ​​ക്കു​​ക​​യാ​​ണു പ​​തി​​വ്. ആ​​ട്, കോ​​ഴി, താ​​റാ​​വ്, പ​​ന്നി, കാ​​ള, പോ​​ത്ത് എ​​ന്നി​​വ​​യു​​ടെ മാം​​സം വി​​ൽ​​ക്കാ​​ൻ പ്ര​​ത്യേ​​കം അ​​നു​​മ​​തി​​യും ക​​ശാ​​പ്പു ചെ​​യ്ത് വി​​ൽ​​ക്കാ​​ൻ സം​​വി​​ധാ​​ന​​ങ്ങ​​ളും വേ​​ണ​​മെ​​ന്നാ​​ണു ച​​ട്ടം. കോ​​ഴി​​ഫാ​​മു​​ക​​ളു​​ടെ ലൈ​​സ​​ൻ​​സ് ത​​ര​​പ്പെ​​ടു​​ത്തി കോ​​ഴി ഇ​​റ​​ച്ചി വി​​ൽ​​ക്കു​​ന്ന​​തും വ്യാ​​പ​​ക​​മാ​​ണ്. പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ​​യും മു​​നി​​സി​​പ്പാ​​ലി​​റ്റി​​ക​​ളു​​ടെ​​യും ഫാം ​​ലൈ​​സ​​ൻ​​സ് ഇ​​ല്ലാ​​തെ​​യും ഇ​​റ​​ച്ചി​​ക്കോ​​ഴി​​ക​​ളെ വ​​ള​​ർ​​ത്തു​​ന്ന​​വ​​രു​​മു​​ണ്ട്.
കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​തെ ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്ന് ലോ​​റി​​ക​​ളി​​ൽ മാ​​ടു​​ക​​ളെ എ​​ത്തി​​ച്ച് വി​​ൽ​​ക്കു​​ന്ന​​തി​​ൽ യാ​​തൊ​​രു നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളു​​മി​​ല്ല. ഇ​​ത്ത​​രം മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ൽ സാ​​മൂ​​ഹി​​ക അ​​ക​​ലം പാ​​ലി​​ക്കു​​ന്നി​​ല്ലെ​​ന്ന​​തും രോ​​ഗ​​സാ​​ധ്യ​​ത വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.