കോ​വി​ഡ് വ്യാ​പ​നം: ഈ​രാ​റ്റു​പേ​ട്ട​യി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രാ​ഴ്ച​കൂ​ടി നീ​ട്ടി
Monday, October 26, 2020 10:16 PM IST
ഈ​രാ​റ്റു​പേ​ട്ട: കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ഈ​രാ​റ്റു​പേ​ട്ട നഗ​ര​സ​ഭ​യി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന സമയ​ക്ര​മീ​ക​ര​ണം ഒ​രാ​ഴ്ച​കൂ​ടി ദീ​ർ​ഘി​പ്പി​ച്ചു. ഇ​ത​നു​സ​രി​ച്ച് വ്യാപാര​സ്ഥാ​പ​ന​ങ്ങ​ൾ വൈ​കു​ന്നേ​രം ഏ​ഴു വ​രെ മാ​ത്രം പ്ര​വ​ർ​ത്തി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു തു​റ​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കു രാ​ത്രി എ​ട്ടു വരെ​യാ​ണു പ്ര​വ​ർ​ത്ത​ന​സ​മ​യം.

അ​രു​വി​ത്തു​റ കോ​ള​ജ് അ​റി​യി​പ്പ്

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ഈ ​വ​ർ​ഷം ഡി​ഗ്രി​ക്ക് ചേ​ർ​ന്നി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​യും ഇന്നു രാ​വി​ലെ 10.30 ന് ​കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഡോ. ​അ​ഗ​സ്റ്റി​ൻ പാലയ്ക്കാ​പ്പ​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​റെ​ജി വ​ർ​ഗീ​സ് മേ​ക്കാ​ട​ൻ, ബ​ർ​സാ​റും കോ​ഴ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ജോ​ർ​ജ് പു​ല്ലു​കാ​ലാ​യി​ൽ, അ​ഡ്മി​ഷ​ൻ ചാ​ർ​ജ് വ​ഹി​ക്കു​ന്ന ഡോ. ​സി​ബി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ഓ​ൺ​ലൈ​നി​ലൂ​ടെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കും. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും മാ​താ​പി​താ​ക്ക​ന്മാ​രും ഇ​തി​ൽ പങ്കെ​ടു​ക്ക​ണ​മെ​ന്ന് പ്രിൻസിപ്പൽ അറിയിച്ചു.