സ്ഥാ​നാ​ർ​ഥി​ക്കു കോ​വി​ഡ്; മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ർ​ദേ​ശം
Wednesday, December 2, 2020 10:31 PM IST
തൊ​ടു​പു​ഴ: മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ൻ​ഡി​എ വ​നി​താ സ്ഥാ​നാ​ർ​ഥി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഭ​ർ​തൃ​പി​താ​വി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെത്തുട​ർ​ന്ന് ഒ​രാ​ഴ്ച​യാ​യി 36കാ​രി​യാ​യ ഇ​വ​ർ വീ​ട്ടി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

പു​റ​പ്പു​ഴ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ സ്ര​വ​പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ൽ ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ വീ​ട്ടി​ൽ ത​ന്നെ ചി​കി​ത്സ​യി​ലാ​ണ്.

പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ് 40 സ്ഥാ​നാ​ർ​ഥി​ക​ളോ​ടും ഇ​ന്ന് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം വ​ന്ന ശേ​ഷം പ്ര​ച​ര​ണ​ത്തി​ന് ഇ​റ​ങ്ങി​യാ​ൽ മ​തി​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ നി​ർ​ദേ​ശി​ച്ചു. 25ന് ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗ​ത്തി​ൽ വ​നി​ത സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്തി​രു​ന്നു. 30നും ​സ്ഥാ​നാ​ർ​ഥി​ക​ളു​ടെ യോ​ഗ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തി​നാ​ൽ ഇ​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ക്കി​വ​രി​ക​യാ​ണ്.