പി​താ​വി​ന്‍റെ മ​ർ​ദ​ന​ത്തി​ൽ പതിനഞ്ചുകാ​ര​നു പ​രി​ക്ക്
Wednesday, December 2, 2020 10:31 PM IST
കു​മ​ളി: മാ​താ​വി​നെ മ​ർ​ദി​ക്കു​ന്ന​തു​ക​ണ്ട് ത​ട​സം​പി​ടി​ച്ച മ​ക​ന് പി​താ​വി​ന്‍റെ മ​ർ​ദ​ന​മേ​റ്റു. കൈ​ക്ക് പൊ​ട്ട​ലേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ ച​ക്കു​പ​ള്ളം കു​ങ്കി​രി​പ്പെ​ട്ടി സ്വ​ദേ​ശി അ​നീ​ഷ് തോ​മ​സി​നെ (38) ​പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. അ​നീ​ഷു​മാ​യി അ​ക​ന്നു​ക​ഴി​യു​ന്ന ഭാ​ര്യ​യും മ​ക്ക​ളും വ​ഴി​യി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്പോ​ൾ അ​നീ​ഷ് അ​വ​രു​മാ​യി വ​ഴ​ക്കു​കൂ​ടു​ക​യാ​യി​രു​ന്നു. അ​നീ​ഷ് ഇ​വ​രെ മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ത​ട​സം​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച മ​ക​നെ ഇ​യാ​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. നി​ല​ത്തു​വീ​ണ് കു​ട്ടി​യു​ടെ കൈ​ക്കു പ​രി​ക്കേ​റ്റു. കു​മ​ളി എ​സ്ഐ പ്ര​ശാ​ന്ത് പി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത അ​നീ​ഷി​നെ പീ​രു​മേ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.