ജി​ല്ല​യി​ലെ ഭൂ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി​ക്കു​ന്നു: ചെ​ന്നി​ത്ത​ല
Wednesday, December 2, 2020 10:34 PM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ജി​ല്ല​യി​ലെ ഭൂ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​ർ ഒ​ളി​ച്ചു​ക​ളി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. ക​ട്ട​പ്പ​ന മു​നി​സി​പ്പ​ൽ മ​ണ്ഡ​ലം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് കു​ടും​ബ സം​ഗ​മം ടൗ​ണ്‍​ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ നാ​ല​ര വ​ർ​ഷ​മാ​യി കേ​ര​ളം ഭ​രി​ക്കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക്കും കൊ​ള്ള​യ്ക്കു​മു​ള്ള മ​റു​പ​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കാ​ൻ പോ​കു​ന്ന​ത്.

കേ​ന്ദ്ര​ത്തി​ലെ ന​രേ​ന്ദ്ര​മേ​ദി ഭ​ര​ണം രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം അ​തീ​വ ദു​ഃസ​ഹ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്്. കോ​ർ​പ​റേ​റ്റു രാ​ജ്യ സൃ​ഷ്ടി​ക്കാ​യാ​ണ് മോ​ദി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഈ​സ്റ്റ് ഇ​ന്ത്യ ക​ന്പ​നി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തി ഭ​രി​ച്ച​തി​ന്‍റെ ത​നി​യാ​വ​ർ​ത്ത​ന​ത്തി​നാ​ണ് മോ​ദി ശ്ര​മി​ക്കു​ന്ന​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ജോ​യി പൊ​രു​ന്നോ​ലി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി തോ​മ​സ് രാ​ജ​ൻ, തോ​മ​സ് പെ​രു​മ​ന, ജോ​ണി കു​ളം​പ​ള്ളി, ജോ​യി വെ​ട്ടി​ക്കു​ഴി, ഫി​ലി​പ്പ് മ​ല​യാ​റ്റ്, മ​നോ​ജ് മു​ര​ളി, തോ​മ​സ് മൈ​ക്കി​ൾ, ജോ​യി കു​ട​ക്ക​ച്ചി​റ, കെ.​ജെ. ബെ​ന്നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.