ഉ​പ്പു​ത​റ​യി​ൽ അംഗന​മാ​രു​ടെ അ​ങ്കം​വെ​ട്ട്
Wednesday, December 2, 2020 10:34 PM IST
ഉ​പ്പു​ത​റ: ഉ​പ്പു​ത​റ ജി​ല്ലാ പ​ഞ്ചാ​യ​ത്തു ഡി​വി​ഷ​നി​ൽ ഇ​ത്ത​വ​ണ അ​ംഗന​മാ​ർ ത​മ്മി​ലു​ള്ള അ​ങ്കം​വെ​ട്ടാ​ണ്. ഏ​ല​പ്പാ​റ, അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഓ​രോ ബ്ലോ​ക്കു ഡി​വി​ഷ​നു​ക​ളി​ലും ഉ​പ്പു​ത​റ, കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ര​ണ്ടു ബ്ലോ​ക്കു ഡി​വി​ഷ​നു​ക​ളി​ലു​മു​ള്ള 49 ഗ്രാ​മ പ​ഞ്ചാ​യ​ത്തു വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ട്ട​താ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ.

ഇ​വി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി​പി​ഐ​യു​ടെ ആ​ശ നി​ർ​മ​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ റോ​സ​മ്മ ജ​യിം​സും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ബി​ജെ​പി​യു​ടെ അ​ശ്വ​തി പ്ര​സാ​ദു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. എ​ഐ​വൈ​എ​ഫ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് ആ​ശ നി​ർ​മ​ൽ. 2010 - 2015-ൽ ​കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന റോ​സ​മ്മ ജ​യിം​സ് ജി​ല്ലാ പ​ഞ്ച​യ​ത്തി​ലേ​ക്ക് ആ​ദ്യ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

തോ​ട്ടം - കാ​ർ​ഷി​ക - ആ​ദി​വാ​സി മേ​ഖ​ല​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഡി​വി​ഷ​ൻ അ​ടി​സ്ഥാ​ന വി​ക​സ​ന​കാ​ര്യ​ത്തി​ൽ ഒ​ട്ടേ​റെ മു​ന്നേ​റാ​നു​ണ്ട്. സ്ഥാ​നാ​ർ​ഥി​ക​ൾ മൂ​വ​രും ഡി​വി​ഷ​ന്‍റെ അ​ടി​സ്ഥാ​ന ഭൗ​തി​ക വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉൗ​ന്ന​ൽ​ന​ൽ​കി​യാ​ണ് പ്ര​ചാ​ര​ണ രം​ഗ​ത്തു​ള്ള​ത്.