ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ്: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് വി​ട്ടുപോ​ക​രു​ത്
Thursday, December 3, 2020 10:05 PM IST
തൊ​ടു​പു​ഴ: ചു​ഴ​ലി​ക്കാ​റ്റ് ഇ​ന്ന് കേ​ര​ള​ത്തി​ന്‍റെ തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ പ്ര​വേ​ശി​ക്കു​മെ​ന്നും വ്യാ​പ​ക​മാ​യി കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ന​ന്ത​ര ഫ​ല​മാ​യി തീ​വ്ര​മ​ഴ പെ​യ്യു​വാ​ൻ സാ​ധ്യ​ത​യു​ള​ള​തി​നാ​ൽ ജി​ല്ല​യി​ൽ വ​രും ദി​ന​ങ്ങ​ളി​ൽ ഓ​റ​ഞ്ച്, മ​ഞ്ഞ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സ് മേ​ധാ​വി​ക​ളും ജീ​വ​ന​ക്കാ​രും ഓ​ഫീ​സ് മേ​ധാ​വി​യു​ടെ അ​നു​മ​തി​യോ​ടു കൂ​ടി​യ​ല്ലാ​തെ ഇ​നി​യൊ​രു​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് വി​ട്ടു പോ​കു​ന്ന​തു നി​രോ​ധി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​റി​യി​ച്ചു.

പ​ര​സ്യ​ബോ​ർ​ഡു​ക​ൾ സു​ര​ക്ഷി​ത​മാ​ക്ക​ണം

തൊടുപുഴ: ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ള​ള വ​ലി​യ പ​ര​സ്യ ബോ​ർ​ഡു​ക​ൾ താ​ത്കാലി​ക​മാ​യി സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ച് അ​പ​ക​ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.