ഇ​ര​ട്ട​യാ​റി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കു​ന്നു
Saturday, December 5, 2020 10:17 PM IST
ക​ട്ട​പ്പ​ന: ഇ​ര​ട്ട​യാ​റി​ൽ കോ​വി​ഡ് സ​ന്പ​ർ​ക്ക വ്യാ​പാ​നം വ​ർ​ധി​ക്കു​ന്നു. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 27 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. കൂ​ടു​ത​ൽ കോ​വി​ഡ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ര​ട്ട​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ശാ​ന്തി​ഗ്രാം, ചെ​ന്പ​ക​പ്പാ​റ മേ​ഖ​ല​ക​ളി​ലാ​ണ് കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഉ​റ​വി​ട മ​റി​യാ​ത്ത കേ​സു​ക​ളാ​ണ് കൂ​ടു​ത​ലും. ഇ​തേ​തു​ട​ർ​ന്ന് ശാ​ന്തി​ഗ്രാ​മി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ആ​രോ​ഗ്യ വ​കു​പ്പും വ്യാ​പാ​രി​ക​ളും ചേ​ർ​ന്നെ​ടു​ത്ത തീ​രു​മാ​ന​പ്ര​കാ​രം അ​ട​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്പ​ക​പ്പാ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 18 പേ​ർ​ക്കും ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഒ​ന്പ​തു പേ​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.