സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​ർ വി​ത​ര​ണം
Saturday, December 5, 2020 10:22 PM IST
ക​ട്ട​പ്പ​ന: ജി​ല്ല​യി​ൽ സ്പെ​ഷ​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റ് പേ​പ്പ​ർ വി​ത​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ​ക്കും ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് സ്പെ​ഷ​ൽ ബാ​ല​റ്റ് പേ​പ്പ​ർ ന​ൽ​കു​ന്ന​ത്. ഇ​തി​നാ​യി സ്പെ​ഷ​ൽ പോ​ളിം​ഗ് ഓ​ഫീ​സ​ർ, പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ട​ക്ക​മു​ള്ള സം​ഘ​മാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വീ​ടു​ക​ളി​ലും ഐ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തി ബാ​ല​റ്റു​പേ​പ്പ​റു​ക​ൾ ന​ൽ​കു​ന്ന​ത്.
രോ​ഗി​ക​ളു​ടെ​യും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ​യും പ്ര​ത്യേ​ക പ​ട്ടി​ക ത​യാ​റാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ന​ൽ​കു​ന്ന​ത് ആ​രോ​ഗ്യ വ​കു​പ്പാ​ണ്. ഏ​ഴു​വ​രെ​യാ​ണ് സ്പെ​ഷ​ൽ പോ​ളിം​ഗ് ന​ട​ക്കു​ക. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് മാ​ത്ര​മാ​കും സ്പെ​ഷ​ൽ ബാ​ല​റ്റ് പേ​പ്പ​ർ വ​ഴി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​വു​ക.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​റി​വോ​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ റി​ട്ടേ​ണിം​ഗ് ഓ​ഫി​സ​റോ​ട് നേ​രി​ട്ടും അ​പേ​ക്ഷി​ക്കു​വാ​ൻ സൗ​ക​ര്യ​മു​ണ്ട്. വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​ന് പ​ത്തു​ദി​വ​സം മു​ൻ​പു​മു​ത​ൽ ത​ലേ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു​ള്ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്കും നി​രീ​ക്ഷ​ണ​ത്തി​ലാ​യ​വ​ർ​ക്കും മാ​ത്ര​മാ​യി​രി​ക്കും ത​പാ​ൽ ബാ​ല​റ്റ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​വാ​നാ​വു​ക.