തെ​ര​ഞ്ഞെ​ടു​പ്പ്: പാ​ഴ് വ​സ്തു​ക്ക​ൾ നീ​ക്കാ​ൻ ഹ​രി​ത​ക​ർ​മ സേ​ന
Saturday, December 5, 2020 10:22 PM IST
തൊ​ടു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം സ​മാ​പി​ക്കാ​റാ​യ​തോ​ടെ ഹ​രി​ത​ക​ർ​മ സേ​ന​യെ ഉ​പ​യോ​ഗി​ച്ച് പാ​ഴ് വ​സ്തു​ക്ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള നി​ർ​ദേ​ശം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ത​ദ്ദേ​ശ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. അ​ണു​ന​ശീ​ക​ര​ണ​ത്തി​നും ഹ​രി​ത ക​ർ​മ സേ​ന യൂ​ണി​റ്റു​ക​ളെ ഉ​പ​യോ​ഗി​ക്കാം.
പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സു​ക​ളി​ലും ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ബൂ​ത്തു​ക​ളി​ൽ ഡി​സ്പോ​സി​ബി​ൾ, നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം ഒ​ഴി​വാ​ക്ക​ണം. പ്ലാ​സ്റ്റി​ക്കി​ൽ പൊ​തി​ഞ്ഞ ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വേ​ണ്ടെ​ന്നു​വ​യ്ക്ക​ണം. മാ​ലി​ന്യം ത​രം​തി​രി​ച്ച് നി​ക്ഷേ​പി​ക്കു​ന്ന​തി​ന് ബി​ന്നു​ക​ൾ സ്ഥാ​പി​ക്ക​ണം.
ജൈ​വ -അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​ക്കു​ഴ​യ്ക്ക​രു​ത്. കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് അ​ണു​വി​മു​ക്ത​മാ​ക്കി​യ പാ​ത്ര​ങ്ങ​ൾ സ​ജ്ജ​മാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.