സം​സ്ഥാ​ന ബ​ജ​റ്റ് : പ്ര​തീ​ക്ഷ​ക​ളോ​ടെ മ​ല​യോ​ര ജ​ന​ത
Thursday, January 14, 2021 9:49 PM IST
തൊ​ടു​പു​ഴ: മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക് ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ൽ ജി​ല്ല​യ്ക്ക് എ​ന്തൊ​ക്കെ​യാ​വും ല​ഭി​ക്കു​ക​യെ​ന്ന്് ഉ​റ്റു നോ​ക്കി മ​ല​യോ​ര ജ​ന​ത. തു​ട​ർ​ച്ച​യാ​യ ര​ണ്ട് പ്ര​ള​യ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ കോ​വി​ഡ് പ്ര​തി​സ​ന്ധി കൂ​ടി​യെ​ത്തി​യ​തോ​ടെ ത​ക​ർ​ന്ന​ടി​ഞ്ഞ ജി​ല്ല​യി​ലെ കാ​ർ​ഷി​ക, വ്യാ​പാ​ര, വ്യ​വ​സാ​യ, വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളെ​ല്ലാം സ​ർ​ക്കാ​രി​ന്‍റെ കൈ​ത്താ​ങ്ങി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​കു​ന്ന വി​ള​നാ​ശ​വും വി​ള​ക​ളു​ടെ വി​ല​യി​ടി​വും ക​ക​ർ​ഷ​ക​രെ ന​ട്ടം തി​രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​തി​നും പ​രി​ഹാ​ര​മി​ല്ല.
രോ​ഗ​കീ​ട​ബാ​ധ​ക​ളും ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണ​വും പ​രി​ഹ​രി​ക്കാ​ൻ ബ​ജ​റ്റി​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മ​റ​യൂ​ർ ശ​ർ​ക്ക​ര​യ്ക്ക് ഭൗ​മ സൂ​ചി​ക പ​ദ​വി ല​ഭി​ച്ചെ​ങ്കി​ലും വി​ല​ക്കു​റ​വും വ്യാ​ജ ശ​ർ​ക്ക​ര​യും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. കാ​ന്ത​ല്ലൂ​രി​ലെ ശീ​ത​കാ​ല പ​ച്ച​ക്ക​റി ക​ർ​ഷ​ക​രും സ​ർ​ക്കാ​ർ സ​ഹാ​യം പ്ര​തീ​ക്ഷി​ക്കു​ന്നു. തേ​യി​ല, കാ​പ്പി, ഏ​ലം, റ​ബ​ർ ക​ർ​ഷ​ക​ർ മെ​ച്ച​പ്പെ​ട്ട താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല ഉ​ണ​ർ​ന്നു തു​ട​ങ്ങി​യെ​ങ്കി​ലും മേ​ഖ​ല​യ്ക്ക് ഉ​ത്തേ​ജ​ന​മാ​കാ​ൻ ബ​ജ​റ്റി​ൽ പു​തി​യ പ​ദ്ധ​തി​ക​ളു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. മൂ​ന്നാ​റി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​വും ഗ​താ​ഗ​ത കു​രു​ക്കു​മ​ട​ക്കം പ​രി​ഹ​രി​ക്കാ​ൻ പ​ദ്ധ​തി​യും വേ​ണം. വാ​ഗ​മ​ണ്ണി​ന്‍റെ ടൂ​റി​സം വി​ക​സ​ന​ത്തി​നാ​യി ഇ​ത്ത​വ​ണ ബ​ജ​റ്റി​ൽ കൂ​ടു​ത​ൽ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.
വ്യാ​പാ​ര വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കു​ന്ന പ​ദ്ധ​തി​ക​ളും ബ​ജ​റ്റി​ലു​ണ്ടാ​കു​മെ​ന്നാ​ണ് ചെ​റു​കി​ട വ്യാ​പാ​രി​ക​ളു​ടെ പ്ര​തീ​ക്ഷ. നി​കു​തി ഇ​ള​വു​ക​ളും പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ളും ബ​ജ​റ്റി​ൽ ഇ​ടം​നേ​ടു​മെ​ന്നാ​ണ് ഇ​വ​ർ ക​രു​തു​ന്ന​ത്. എ​ന്നാ​ൽ മു​ൻ​പു​ള്ള പ​ല ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ളും പാ​ഴ് വാ​ക്കാ​യി മാ​റി​യെ​ന്ന നി​രാ​ശ​യും ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ​ക്കു​ണ്ട്.