കി​ട​പ്പാ​ട​മി​ല്ലാ​തെ 92 കു​ടും​ബ​ങ്ങ​ൾ
Sunday, January 17, 2021 10:28 PM IST
മ​റ​യൂ​ർ: എ​ട്ടു​വ​ർ​ഷം മു​ന്പ് കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സ്ഥ​ല​വും വീ​ടും ഇ​ല്ലാ​ത്ത നി​രാ​ലം​ബ​രാ​യ 92 പേ​രെ ക​ണ്ടെ​ത്തി പ​ട്ട​യം ന​ൽ​കി​യെ​ങ്കി​ലും നാ​ളി​തു​വ​രെ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് സ്ഥ​ലം അ​ള​ന്നുതി​രി​ച്ച് ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. 2013-ലാ​ണ് കാ​ന്ത​ല്ലൂ​ർ വി​ല്ലേ​ജി​ലെ 82 പേ​ർ​ക്കും കീ​ഴാ​ന്തൂ​ർ വി​ല്ലേ​ജി​ലെ ഒ​ൻ​പ​തു​പേ​ർ​ക്കു​മാ​ണ് സീ​റോ ലാ​ൻ​ഡി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ട്ട​യം ന​ൽ​കി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ന്ത​ല്ലൂ​ർ ടൗ​ണി​നോ​ട് ചേ​ർ​ന്നു​ള്ള റ​വ​ന്യു ഭൂ​മി​യി​ലും ദ​ണ്ടു​കൊ​ന്പ് റ​വ​ന്യു ഭൂ​മി​യി​ലും മൂ​ന്നു സെ​ന്‍റ് വീ​തം സ്ഥ​ലം ക​ണ്ടെ​ത്തി​യി​രു​ന്നു.
ബ്ലോ​ക്ക് ന​ന്പ​ർ 56 ൽ ​സ​ർ​വേ ന​ന്പ​ർ 105/1, 105/4,105/7, ബ്ലോ​ക്ക് ന​ന്പ​ർ 54 ൽ 32/2 ​ലു​മാ​യാ​ണ് സ്ഥ​ലം.
കി​ട​പ്പാ​ടം പോ​ലു​മി​ല്ലാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ട്ട​യം മാ​ത്രം സൂ​ക്ഷി​ച്ച് ദു​രി​ത​ത്തി​ൽ ക​ഴി​യേ​ണ്ട അ​വ​സ്ഥ​യാ​ണ്. സീ​റോ ലാ​ൻ​ഡ് പ​ദ്ധ​തി​യി​ൽ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ൽ ലൈ​ഫ് മി​ഷ​ൻ പോ​ലു​ള്ള ഭ​വ​ന പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്നു​മി​ല്ല.
പ​ല​ത​വ​ണ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും ഇതു​വ​രെ പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെന്നും ​ദു​രി​താ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.