കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Sunday, January 17, 2021 10:28 PM IST
നെ​ടു​ങ്ക​ണ്ടം: മാ​വ​ടി​ക്കു സ​മീ​പം ചീ​നി​പ്പാ​റ​യി​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴുപേ​ർ​ക്ക് പ​രി​ക്ക്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന​വ​ർ​ക്കാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ലി​ല്ലി ഗോ​വി​ന്ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്്. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.
ത​ല​യ്ക്കും തോ​ളി​നും കാ​ലി​നും പ​രി​ക്കേ​റ്റ ഇ​വ​രെ നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​ക്കി​യ ഇ​വ​രെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റി. തൊ​ഴി​ലാ​ളി​ക​ളാ​യ ക​ല്ലു​വെ​ട്ട​ത്ത് സോ​ഫി, ഞൊ​ണ്ടി​മാ​ക്ക​ൽ സോ​ണി​യ, മു​ഴൂ​ർ സാ​ലി തു​ട​ങ്ങി​യ​വ​ർ​ക്കു​മാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​ർ​ക്ക് നി​സാ​ര പ​രി​ക്കാ​ണു​ള്ള​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യ പ​ന്നി​ക്ക് വെ​ടി​യേ​റ്റി​ട്ടു​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യ​യു​ന്നു. കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം​മൂ​ലം പൊ​റു​തി​മു​ട്ടി​യ നാ​ട്ടു​കാ​രി​ൽ ആ​രോ പ​ന്നി​യെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് നി​ഗ​മ​നം.
ചീ​നി​പ്പാ​റ, മാ​വ​ടി, കാ​രി​ത്തോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ശേ​ഷം കാ​ട്ടു​പ​ന്നി വ​ന​ത്തി​ൽ ക​യ​റി. പ​ക​ലും രാ​ത്രി​യും കൂ​ട്ട​മാ​യും ഒ​റ്റ​തി​രി​ഞ്ഞും എ​ത്തു​ന്ന പ​ന്നി​ക​ൾ വ​ൻ​തോ​തി​ൽ കൃ​ഷി ന​ശി​പ്പി​ക്കു​ക​യാ​ണ്.