ബി​എ​സ്എ​ൻ​എ​ൽ സം​വി​ധാ​നം നോ​ക്കു​കു​ത്തി​ക​ളാ​യി
Sunday, January 17, 2021 10:28 PM IST
രാ​ജാ​ക്കാ​ട്: റേ​ഞ്ചും നെ​റ്റും ഇ​ല്ലാ​തെ ബി​എ​സ്എ​ൻ​എ​ൽ ട​വ​റു​ക​ൾ നോ​ക്കു​കു​ത്തി​ക​ളാ​കു​ന്നു. ട​വ​റും ഓ​ഫീ​സും സ്ഥി​തി​ചെ​യ്യു​ന്ന രാ​ജാ​ക്കാ​ട് ടൗ​ണി​ന്‍റെ പ​രി​സ​ര​ത്തു​പോ​ലും ഇ​ന്‍റ​ർ​നെ​റ്റ് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മ​ല്ല.
പ​ല പ്ലാ​നു​ക​ളും പ്ര​ഖ്യാ​പി​ച്ച് ജ​ന​ങ്ങ​ളോ​ട് പ​ണം പി​ടി​ച്ചു​വാ​ങ്ങി​യി​ട്ടും പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. 4 ജി ​സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും 2 ജി​യു​ടെ​പോ​ലും സേ​വ​നം ല​ഭി​ക്കു​ന്നി​ല്ല. ഫോ​ണ്‍ കോ​ളു​ക​ൾ​പോ​ലും ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് പ​ല​പ്പോ​ഴും. കോ​ളു​ക​ൾ ഇ​ട​യ്ക്കു​വ​ച്ച് മു​റി​ഞ്ഞു​പോ​കു​ന്ന​തും പ​തി​വാ​ണ്. നെ​റ്റ് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ൽ ഡേ​റ്റ ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്കു​ന്ന​തി​നും സാ​ധി​ക്കു​ന്നി​ല്ല.
സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ സേ​വ​ന​ങ്ങ​ളു​ടെ അ​റി​യി​പ്പു​ക​ളും ന​ഷ്ട​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ്. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​വി​ധ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ന്ന​തി​നും ജി​ല്ലാ ഓ​ഫീ​സു​ക​ളി​ൽ​നി​ന്നു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ള്ള​താ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പ​റ​യു​ന്നു. ഓ​ണ്‍​ലൈ​ൻ ക്ലാ​സ് ന​ട​ത്തു​ന്ന അ​ധ്യാ​പ​ക​ർ​ക്കും ക്ലാ​സ് അ​റ്റ​ൻ​ഡു​ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നെ​റ്റി​ന്‍റെ സ്പീ​ഡ് കു​റ​വു​കാ​ര​ണം ബു​ദ്ധി​മു​ട്ട് ഏ​റെ​യാ​ണ്. പ​ല​രും ബി​എ​സ്എ​ൻ​എ​ൽ ഉ​പേ​ക്ഷി​ച്ച് മ​റ്റു സ്വ​കാ​ര്യ ക​ന്പ​നി​ക​ളെ ആ​ശ്ര​യി​ക്കു​ക​യാ​ണ്. ഇ​ടു​ക്കി എം​പി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ൽ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു​മു​ന്പി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ ഉ​പ​യോ​ക്താ​ക്ക​ൾ.