ജി​ല്ല​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് വാ​ക്സി​നെ​ടു​ത്ത​ത് 508 പേ​ർ
Monday, January 18, 2021 10:33 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍റെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന​ലെ ജി​ല്ല​യി​ൽ 508 പേ​ർ​ക്ക് വാ​ക്സി​ൻ കു​ത്തി​വ​യ്പ് ന​ൽ​കി. ഇ​ന്ന​ലെ മാ​ത്രം 770 പേ​ർ​ക്ക് കു​ത്തിവ​യ്പ് ന​ൽ​കാ​നാ​യി​രു​ന്നു ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്ന​ത്.
എ​ന്നാ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന പ​ല​രും ക്വാ​റ​ന്‍റൈനി​ൽ ആ​യി​രു​ന്ന​തി​നാ​ലാ​ണ് വാ​ക്സി​നെ​ടു​ത്ത​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യ​ത്. ആ​ദ്യ ദി​ന​ത്തി​ൽ 296 പേ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കി​യ​ത്. ജി​ല്ല​യി​ൽ ഒ​ൻ​പ​തു വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
തി​ങ്ക​ൾ , ചൊ​വ്വ , വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്. പോ​ളി​യോ ഉ​ൾ​പ്പെ​ടെ മ​റ്റ് വാ​ക്സി​നേ​ഷ​നു​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ബു​ധ​നാ​ഴ്ച ഒ​ഴി​വാ​ക്കി. കു​ത്തി​വ​യ്പെ​ടു​ത്ത ആ​ർ​ക്കും ഇ​തു​വ​രെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.