ത​ദ്ദേ​ശ​ഭ​ര​ണ അ​ധ്യ​ക്ഷന്മാ​രു​ടെ യോ​ഗം ഇ​ന്ന്
Monday, January 18, 2021 10:34 PM IST
ഇ​ടു​ക്കി: പു​തി​യ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്കു​ള​ള വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ മാ​ർ​ഗ നി​ർ​ദേശ​ങ്ങ​ൾ വ​ന്ന​തോ​ടെ പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന അ​ധ്യ​ക്ഷന്മാ​രു​ടെ യോ​ഗം ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ചേ​രും. ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ൾ ഫെ​ബ്രു​വ​രി 12 ന​കം ഗ്രാ​മ​സ​ഭ​ക​ൾ പൂ​ർ​ത്തി​യാ​ക്കി 23 ന​കം വാ​ർ​ഷി​ക പ​ദ്ധ​തി ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​ക്ക് സ​മ​ർ​പ്പി​ക്ക​ണം.
ക​ള​ക്‌ടറേറ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ രാ​വി​ലെ 10.30 ന് ​ചേ​രു​ന്ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്‌ടർ എ​ച്ച്.​ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷന്മാ​ർ​ക്കു പു​റ​മെ സെ​ക്ര​ട്ട​റി​മാ​ർ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.
വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട ജി​ല്ലാ പ​ദ്ധ​തി​യി​ലെ നി​ർ​ദേശ​ങ്ങ​ളും ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റെ​ടു​ക്കു​ന്ന സം​യു​ക്ത പ്രോ​ജക്‌ടുക​ളെ​ക്കു​റ​ച്ചും യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​കും. ന​ട​പ്പുവാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്യും. ദേ​ശീ​യ ഗ്രാ​മീ​ണ​തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് പു​റ​മേ ഹ​രി​ത​കേ​ര​ളം, ആ​ർ​ദ്രം, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം, ലൈ​ഫ്, കു​ടും​ബ​ശ്രീ, ശു​ചി​ത്വ​മി​ഷ​ൻ, ജ​ല​ശ​ക്തി അ​ഭി​യാ​ൻ എ​ന്നീ മി​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും വി​ല​യി​രു​ത്ത​ലും ഇ​തോ​ടൊ​പ്പം ന​ട​ക്കും.
ജി​ല്ല​യി​ൽ ന​ട​ന്നു വ​രു​ന്ന വി​കേ​ന്ദ്രീ​കൃ​താ​സൂ​ത്ര​ണ റൗ​ണ്ട് സ​ർ​വെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​ഗ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​യും ച​ർ​ച്ച ചെ​യ്യും.