ജ​ന​പ്ര​തി​നി​ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ട്ടു​പൊ​ളി​ച്ച് ശൗ​ചാ​ല​യം തു​റ​ന്നു
Tuesday, January 19, 2021 10:25 PM IST
ചെ​റു​തോ​ണി: ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ മു​ട​ക്കി ക​ഞ്ഞി​ക്കു​ഴി സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ർ​മി​ച്ച ശൗ​ചാ​ല​യ സ​മു​ച്ച​യം ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ട്ട് അ​റു​ത്തു​മാ​റ്റി രോ​ഗി​ക​ൾ​ക്ക് തു​റ​ന്നു​ന​ൽ​കി. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ക​രാ​റു​കാ​ര​ൻ ശൗ​ചാ​ല​യ സ​മു​ച്ച​യം ആ​ശു​പ​ത്രി​ക്ക് വി​ട്ടു​കൊ​ടു​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് പൂ​ട്ട് അ​റു​ത്തു​മാ​റ്റി ശൗ​ചാ​ല​യം രോ​ഗി​ക​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ത്ത​ത്.
ക​ഞ്ഞി​ക്കു​ഴി സി​എ​ച്ച്സി​യി​ൽ എ​ത്തു​ന്ന ഒ​പി രോ​ഗി​ക​ൾ​ക്കാ​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ശൗ​ചാ​ല​യ സ​മു​ച്ച​യം നി​ർ​മി​ച്ച​ത്. ശൗ​ചാ​ല​യ​ത്തി​ന്‍റെ ഒ​രു​ഭാ​ഗം സ്ത്രീ​ക​ൾ​ക്കും കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും തു​ണി ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് നി​ർ​മി​ച്ചി​രു​ന്ന​ത്. ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും താ​ക്കോ​ൽ ന​ൽ​കി​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.
രോ​ഗി​ക​ളു​ടെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ​യും പ​രാ​തി​യെ​തു​ട​ർ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​നോ​യി വ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശൗ​ചാ​ല​യ​ത്തി​ന്‍റെ പൂ​ട്ട് അ​റു​ത്തു​മാ​റ്റി രോ​ഗി​ക​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കു​ക​യാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഉ​ഷ മോ​ഹ​ന​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സ​രീ​ഷ് ച​ന്ദ്ര​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ലി​ൻ​സ​ൻ ഫി​ലി​പ്പ്, പ​ഞ്ചാ​യ​ത്തം​ഗം സോ​യി​മോ​ൻ സ​ണ്ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശൗ​ചാ​ല​യം തു​റ​ന്നു​ന​ൽ​കി​യ​ത്.