ഹ​രി​ത പ​രീ​ക്ഷ​യി​ൽ പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന് നൂ​റു മേ​നി
Wednesday, January 20, 2021 10:34 PM IST
തൊ​ടു​പു​ഴ: സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത പ​രീ​ക്ഷ​യി​ൽ പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന് നൂ​റു മേ​നി. ജൈ​വ​വ​ള നി​ർ​മാ​ണ​വും പ​ച്ച​ക്ക​റി​ക്കൃ​ഷി​യു​മാ​യി ഹ​രി​ത ഓ​ഡി​റ്റിം​ഗി​ൽ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ള്ള എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. പ്ലാ​സ്റ്റി​ക്കും പേ​പ്പ​റു​മെ​ല്ലാം ബി​ന്നു​ക​ളി​ൽ ശേ​ഖ​രി​ക്കു​ന്ന​തു കൂ​ടാ​തെ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റും സം​സ്ക​രി​ച്ച് വ​ള​മാ​ക്കു​ന്ന​തി​ന് ബ​യോ​പോ​ട്ടു​ക​ളു​മു​ണ്ട്. അ​വ​യി​ൽ നി​ന്നു​ള്ള വ​ള​മു​പ​യോ​ഗി​ച്ച് ഓ​ഫീ​സ് വ​ള​പ്പി​ൽ പ​ച്ച​ക്ക​റി​കൃ​ഷി​യും പൂ​ന്തോ​ട്ട​വു​മു​ണ്ട്.
മ​ലി​ന​ജ​ലം സം​സ്ക​രി​ക്കു​ന്ന​തി​ന് സോ​ക്ക്്പി​റ്റാ​ണു​ള്ള​ത്. ഓ​ഫീ​സി​ലെ 11 ജീ​വ​ന​ക്കാ​രും ക​ഴു​കി ഉ​പ​യോ​ഗി​ക്കാ​വു​ന്ന പാ​ത്ര​ങ്ങ​ളി​ലാ​ണ് ഉ​ച്ച​ഭ​ക്ഷ​ണം കൊ​ണ്ടു​വ​രു​ന്ന​ത്. യോ​ഗ​ങ്ങ​ളും ക​മ്മി​റ്റി​ക​ളും ന​ട​ക്കു​ന്പോ​ൾ ല​ഘു​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന് സ്റ്റീ​ൽ, ചി​ല്ല് പാ​ത്ര​ങ്ങ​ളു​പ​യോ​ഗി​ക്കു​ന്നു. വൃ​ത്തി​യു​ള്ള പ​രി​സ​ര​വും ന​ല്ല ശു​ചി​മു​റി​ക​ളു​മെ​ല്ലാം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​ട്ട​മാ​ണ്.​
ഓ​ഫീ​സി​ൽ ഹ​രി​ത​ച​ട്ട പാ​ല​നം ന​ല്ല നി​ല​യി​ൽ ന​ട​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ ഗ്രീ​ൻ​പ്രോ​ട്ടോ​ക്കോ​ൾ നോ​ഡ​ൽ ഓ​ഫീ​സ​റെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. പ്ര​സി​ഡ​ന്‍റ് തോ​മ​സ് പ​യ​റ്റ​നാ​ൽ, സെ​ക്ര​ട്ട​റി എ.​കെ.​ഉ​ഷ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​മാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ​ത്.