ന്യൂ​മാ​ൻ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന് അ​വാ​ർ​ഡി​ന്‍റെ തി​ള​ക്കം
Wednesday, January 20, 2021 10:34 PM IST
തൊ​ടു​പു​ഴ: ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി ഉ​ൾ​പ്പെ​ടെ വീ​ടു​ക​ളി​ൽ ഹ​രി​ത വി​പ്ല​വം ഒ​രു​ക്കി​യ തൊ​ടു​പു​ഴ ന്യൂ​മാ​ൻ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു വീ​ണ്ടും അ​വാ​ർ​ഡി​ന്‍റെ തി​ള​ക്കം. മി​ക​ച്ച കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡാ​ണ് ന്യൂ​മാ​ൻ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യ​ഷ​നു ല​ഭി​ച്ച​ത്.
റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു കീ​ഴി​ലു​ള്ള എ​ല്ലാ വീ​ടു​ക​ളി​ലും ക​റി​വേ​പ്പ്, മു​രി​ങ്ങ, പ​പ്പാ​യ, കോ​വ​ൽ, ചീ​ര എ​ന്നി​വ നി​ർ​ബ​ന്ധ​മാ​ക്കി. ഇ​തി​ന് വി​ത്തു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​കി. ത​രി​ശു​നി​ല കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രേ​ക്ക​ർ സ്ഥ​ലം അ​ഞ്ച് വ​ർ​ഷ​ത്തേ​ക്ക് പാ​ട്ട​ത്തി​നെ​ടു​ത്ത് അ​തി​ൽ വി​വി​ധ ഇ​നം കൃ​ഷി​ക​ൾ എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ചെ​യ്തു​വ​രു​ന്നു. ജീ​വ​നി’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ല​ഭി​ച്ച പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, തൈ​ക​ൾ, ടി​ഷ്യൂ​ക​ൾ​ച്ച​ർ വാ​ഴ​ത്തൈ​ക​ൾ എ​ന്നി​വ എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി​ച്ചു ന​ൽ​കി കൃ​ഷി ഉ​റ​പ്പു​വ​രു​ത്തി. കൃ​ഷി​ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ടു​ക്ക​ള തോ​ട്ട​മാ​യും ടൈ​റ​സ് കൃ​ഷി​യാ​യും ഗ്രോ​ബാ​ഗ് കൃ​ഷി​യും ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്.
എ​ല്ലാ വീ​ടു​ക​ളി​ലും ഒൗ​ഷ​ധ​ച്ചെ​ടി​ക​ൾ, മാ​തൃ​കാ അ​ടു​ക്ക​ള​ത്തോ​ട്ട മ​ത്സ​രം, ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം, കൃ​ഷി സം​ബ​ന്ധ​മാ​യ വി​വി​ധ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ, ഫീ​ൽ​ഡ് ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മു​ക​ൾ എ​ന്നി​വ​യെ​ല്ലാം അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മ​ഴ മ​റ കൃ​ഷി, ടെ​റ​സ് കൃ​ഷി, മൈ​ക്രോ ഗ്രീ​ൻ ക​ൾ​ട്ടി​വേ​ഷ​ൻ തു​ട​ങ്ങി നൂ​ത​ന കാ​ർ​ഷി​ക മു​റ​ക​ളും, പോ​ളി ഹൗ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി രീ​തി​ക​ളും കി​ണ​ർ റീ​ച്ചാ​ർ​ജിം​ഗ് , മ​ഴ​ക്കു​ഴി​ക​ൾ, മ​ഴ വെ​ള്ള സം​ഭ​ര​ണി​ക​ൾ എ​ന്നി​ങ്ങ​നെ ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​സോ​സി​യേ​ഷ​നു​ണ്ട്. 2009 ൽ ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച അ​സോ​സി​യേ​ഷ​നി​ൽ 50 കു​ടും​ബ​ങ്ങ​ൾ അം​ഗ​ങ്ങ​ളാ​ണ്.
പ്ര​സി​ഡ​ന്‍റ് വി.​എം.​സോ​ജ​ൻ, സെ​ക്ര​ട്ട​റി സി.​കെ.​ന​വാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ജേ​ക്ക​ബ്, ട്ര​ഷ​റ​ർ സി.​പി.​മോ​ഹ​ൻ​ദാ​സ്, ടീം ​ലീ​ഡ​ർ കെ.​കെ.​ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.