വാ​ഗ​മ​ണ്ണി​ലെ കൈ​യേ​റ്റ ഭൂ​മി​യി​ലു​ള്ള റി​സോ​ർ​ട്ടു​ക​ൾ കെ​റ്റി​ഡി​സി​ക്ക്
Wednesday, January 20, 2021 10:36 PM IST
തൊ​ടു​പു​ഴ: വാ​ഗ​മ​ണ്ണി​ൽ കൈ​യേ​റി​യ 55.3 എ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ 200-ഓ​ളം റി​സോ​ർ​ട്ടു​ക​ൾ സ​ർ​ക്കാ​രി​ന് സ്വ​ന്ത​മാ​കും. വാ​ഗ​മ​ണ്ണി​ലെ റാ​ണി​മു​ടി എ​സ്റ്റേ​റ്റ് ഉ​ട​മ ജോ​ളി സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൈ​യേ​റി​യ ഭൂ​മി​യി​ലാ​ണ് 200-ഓ​ളം റി​സോ​ർ​ട്ടു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
പ​ല​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​റി​സോ​ർ​ട്ടു​ക​ൾ. തി​ങ്ക​ളാ​ഴ്ച ജി​ല്ലാ ക​ള​ക്ട​ർ സ്ഥ​ല​ത്തി​ന്‍റെ പേ​രി​ലു​ള്ള 12 വ്യാ​ജ പ​ട്ട​യ​ങ്ങ​ൾ റ​ദ്ദാ​ക്കി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. കൈ​യേ​റി​യ സ്ഥ​ലം നാ​ളു​ക​ൾ​ക്ക് മു​ന്പ് വി​വി​ധ പ്ലോ​ട്ടു​ക​ളാ​യി മു​റി​ച്ചു​വി​റ്റി​രു​ന്നു. ഈ ​സ്ഥ​ല​ത്താ​ണ് 200-ഓ​ളം റി​സോ​ർ​ട്ടു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഇ​വ​യു​ടെ ന​ട​ത്തി​പ്പ് അ​വ​കാ​ശം കെ​ടി​ഡി​സി​യെ ഏ​ൽ​പ്പി​ക്കാ​നാ​ണ് നീ​ക്കം.
വാ​ഗ​മ​ണ്‍ വി​ല്ലേ​ജി​ലെ ക​ണ്ണം​കു​ളം പു​തു​വ​ൽ ഭാ​ഗ​ത്ത് സ​ർ​വേ ന​ന്പ​ർ 724-ൽ ​ഉ​ൾ​പ്പെ​ട്ട സ​ർ​ക്കാ​ർ ഭൂ​മി​യാ​ണ് വ​ൻ​തോ​തി​ൽ കൈ​യേ​റി​യ​ത്. സ​മീ​പ​ത്തെ 54.7 ഏ​ക്ക​ർ പ​ട്ട​യ സ്ഥ​ലം വാ​ങ്ങി​യ ശേ​ഷം ഇ​തി​നോ​ടു ചേ​ർ​ന്നു കി​ട​ന്ന ഭൂ​മി കൈ​യേ​റു​ക​യാ​യി​രു​ന്നു. 1994 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് പീ​രു​മേ​ട്ടി​ലേ​യും വാ​ഗ​മ​ണ്ണി​ലേ​യും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ​ലി​യ തോ​തി​ലു​ള്ള തി​രി​മ​റി ന​ട​ന്ന​ത്. ശേ​ഷം സ​ർ​വ​മു​ക്ത്യാ​ർ ഉ​ണ്ടാ​ക്കി ഇ​യാ​ളു​ടെ സ​ഹാ​യി​യു​ടെ പേ​രി​ലേ​ക്ക് ഭൂ​മി മാ​റ്റു​ക​യാ​യി​രു​ന്നു. കൈ​യേ​റ്റ​ഭൂ​മി​യാ​ണെ​ന്ന​റി​യാ​തെ​യാ​ണ് പ​ല​രും സ്ഥ​ലം വാ​ങ്ങി ഇ​വി​ടെ റി​സോ​ർ​ട്ടു​ക​ൾ നി​ർ​മി​ച്ച​ത്.​
റി​സോ​ർ​ട്ടി​ന്‍റെ ഉ​ട​മ​ക​ൾ ഭൂ​രി​ഭാ​ഗം പേ​രും ജി​ല്ല​യ്ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണ്.