ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം
Saturday, January 23, 2021 10:56 PM IST
തൊ​ടു​പു​ഴ: ന്യൂ​മാ​ൻ കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ ന്യൂ​മ​നൈ​റ്റ്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 26-ന് ​വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന്യൂ​മാ​ൻ കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും ന​ല്കും. ജി​ല്ലാ ജ​ഡ്ജി ദി​നേ​ശ് എം. ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ന്യൂ​മ​നൈ​റ്റ്സ് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, ബ​ർ​സാ​ർ ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ശ്രീ​ല​ക്ഷ്മി സു​ദീ​പ്, മ​നോ​ജ് കോ​ക്കാ​ട്ട്, ല​ഫ്. പ്ര​ജീ​ഷ് സി. ​മാ​ത്യു, അ​ബ്ദു​ൾ അ​ൻ​സാ​രി, അ​ഡ്വ. സെ​ബാ​സ്റ്റ്യ​ൻ കെ. ​ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.