പോ​ലീ​സ് കാ​ന്‍റീ​നു​ക​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന
Saturday, January 23, 2021 10:58 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ജ​ന​മൈ​ത്രി പോ​ലീ​സ് കാ​ന്‍റീ​നു​ക​ളി​ൽ വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന, അ​ടി​മാ​ലി, മൂ​ന്നാ​ർ, പീ​രു​മേ​ട്, നെ​ടു​ങ്ക​ണ്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ന്‍റീ​നു​ക​ളു​ടെ ക​ണ​ക്കും ആ​സ്തി​യു​മാ​ണ് തൊ​ടു​പു​ഴ വി​ജി​ല​ൻ​സ് വി​ഭാ​ഗം പ​രി​ശോ​ധി​ച്ച​ത്.

കാ​ന്‍റീ​നു​ക​ളു​ടെ ന​ട​ത്തി​പ്പി​ൽ ക്ര​മ​ക്കേ​ടും സാ​ന്പ​ത്തി​ക തി​രി​മ​റി​ക​ളും ക​ണ്ടെ​ത്തി​യ​തോ​ടെ ര​ണ്ടു​മാ​സ​മാ​യി പോ​ലീ​സ് കാ​ന്‍റീ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം എ​സ്പി​യു​ടെ ഇ​ട​പെ​ട​ലി​നെ​തു​ട​ർ​ന്ന് നി​ർ​ത്തി​യി​രി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡി​ജി​പി ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നു.

ഇ​ന്ന​ലെ രാ​ത്രി വൈ​കി​യും വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും പ്ര​വ​ർ​ത്ത​ന മൂ​ല​ധ​ന​വു​മാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​തി​നി​ടെ കാ​ന്‍റീ​നു​ക​ളു​ടെ ന​ട​ത്തി​പ്പ് പോ​ലീ​സ് സൊ​സൈ​റ്റി​ക്ക് കൈ​മാ​റാ​നു​ള്ള നീ​ക്ക​വും ന​ട​ന്നു​വ​രു​ന്നു​ണ്ട്.