ഹാ​ർ​ട്ട് ലിം​ഗ്സ് മാ​തൃ​കാ​പ​ര​മാ​യ ആ​ശ്ര​യ​കേ​ന്ദ്രം: മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പു​ര​യ്ക്ക​ൽ
Saturday, January 23, 2021 10:58 PM IST
തൊ​ടു​പു​ഴ: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന ഹാ​ർ​ട്ട് ലിം​ഗ്സ് മാ​തൃ​കാ​പ​ര​മാ​യ ആ​ശ്ര​യ കേ​ന്ദ്ര​മാ​ണെ​ന്ന് സീ​റോ മ​ല​ബാ​ർ സ​ഭ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പു​ര​യ്ക്ക​ൽ. പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട തൊ​ടു​പു​ഴ​യി​ലെ മു​ള​ങ്കൊ​ന്പി​ൽ ഒൗ​സേ​പ്പി​ന് സി.​സി ഹാ​ർ​ട്ട് ലിം​ഗ്സ് ഗ്ലോ​ബ​ലി​ന്‍റെ​യും ഹാ​ർ​ട്ട്ലി​ങ്ക്സ് കോ​ത​മം​ഗ​ലം രൂ​പ​ത ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ ഭ​വ​നം ആ​ശീ​ർ​വ​ദി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​കു​ന്ന പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കു​വാ​നും വി​ഷ​മി​ക്കു​ന്ന​വ​ർ​ക്ക് ആ​ത്മ​ധൈ​ര്യം പ​ക​ർ​ന്നു ന​ൽ​കു​വ​നും ലോ​ക​മെ​ന്പാ​ടു​മു​ള്ള സ​മു​ദാ​യ അം​ഗ​ങ്ങ​ളു​ടെ ഹാ​ർ​ട്ട് ലിം​ഗ്സി​ലൂ​ടെ​യു​ള്ള കൂ​ടി​ചേ​ര​ലി​ലൂ​ടെ ക​ഴി​യു​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. ഹാ​ർ​ട്ട്ലിം​ഗ്സി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ഷെ​വ. ഡോ. ​മോ​ഹ​ൻ തോ​മ​സ്, ജ​സ്റ്റി​സ് കു​ര്യ​ൻ ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹി​ക​ളെ ബി​ഷ​പ് അ​ഭി​ന​ന്ദി​ച്ചു.
പ്ര​ഥ​മ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം കൈ​മാ​റി. തൊ​ടു​പു​ഴ ടൗ​ണ്‍ പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജി​യോ ത​ടി​ക്കാ​ട്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഹാ​ർ​ട്ട് ലിം​ഗ്സ് ഗ്ലോ​ബ​ൽ ഫി​നാ​ൻ​സ് ഇ​ൻ​ചാ​ർ​ജ് ആ​ന്‍റ​ണി എ​ൽ. തൊ​മ്മാ​ന, ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ പി.​ജെ. പാ​പ്പ​ച്ച​ൻ, ഖ​ത്ത​ർ എ​സ്എം​സി​എ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ഇ​ല​വ​ത്തി​ങ്ക​ൽ, കു​വൈ​റ്റ് എ​സ്എം​സി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് കു​രു​വി​ള, കോ​ത​മം​ഗ​ലം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് പു​തി​യി​ടം, ട്ര​ഷ​റ​ർ ജോ​ണ്‍ മു​ണ്ട​ൻ​കാ​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ലേ​ക്കു​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹാ​ർ​ട്ട് ലിം​ഗ്സ് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം മു​ള​ങ്ക​ന്പി​ൽ ഒൗ​സേ​പ്പി​ന്‍റെ സ​ഹ​പാ​ഠി​ക​ളും ഭ​വ​ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.