ഭൂ​പ​തി​വു നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും: ര​മേ​ശ് ചെ​ന്നി​ത്ത​ല
Saturday, January 23, 2021 11:01 PM IST
നെ​ടു​ങ്ക​ണ്ടം: 1964-ലെ ​ഭൂ​പ​തി​വു ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യു​മെ​ന്ന് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി എ​ന്നി​വ​ർ അ​റി​യി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് ഇ​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി ന​ൽ​കി​യ നി​വേ​ദ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് നേ​താ​ക്ക​ൾ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യാ​ത്ത​തി​നെ​തു​ട​ർ​ന്ന് ഇ​ടു​ക്കി ജി​ല്ല​യി​ല​ട​ക്കം നി​ർ​മാ​ണ നി​രോ​ധ​നം നി​ല​നി​ൽ​ക്കു​ക​യാ​ണ്. മ​തി​കെ​ട്ടാ​ൻ​ചോ​ല ബ​ഫ​ർ സോ​ണാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ക​യും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള​ട​ക്കം ഇ​തി​നു​ള്ളി​ൽ വ​രി​ക​യും ചെ​യ്ത​ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​ധാ​ന​മ​ന്ത്രി​യെ നേ​രി​ൽ​ക​ണ്ട് വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്ത​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഇ​ബ്രാ​ഹിം​കു​ട്ടി അ​റി​യി​ച്ചു.

ഏ​ലം കു​ത്ത​ക​പ്പാ​ട്ട ഭൂ​മി​യി​ൽ (സി​എ​ച്ച്ആ​ർ) സാ​ന്പി​ൾ പ്ലോ​ട്ട് സ​ർ​വെ ന​ട​ത്താ​നു​ള്ള വ​നം വ​കു​പ്പ് തീ​രു​മാ​നം റ​ദ്ദു​ചെ​യ്യ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.