ഭൂ​പ​തി​വു നി​യ​മ​ങ്ങ​ളെ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്യു​ന്നു
Saturday, January 23, 2021 11:05 PM IST
1960-ലേ​യും 1993-ലേ​യും ഭൂ​പ​തി​വു നി​യ​മ​ങ്ങ​ൾ പ്ര​കാ​രം ക​ർ​ഷ​ക​ർ വ​ർ​ഷ​ങ്ങ​ളാ​യി കൈ​വ​ശം​വ​ച്ച് അ​നു​ഭ​വി​ക്കു​ന്ന ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ നി​യ​മ​ത്തി​ൽ ത​ട​സ​ങ്ങ​ളി​ല്ല. 1-1-77-ന് ​മു​ന്പ് കൈ​വ​ശ​ത്തി​ലി​രി​ക്കു​ന്ന ഭൂ​മി​ക്കു പ​ട്ട​യം ന​ൽ​കാ​നാ​ണ് 1993-ലെ ​നി​യ​മം പ​റ​യു​ന്ന​ത്. അ​തു ക​ണ​ക്കാ​ക്കി​യാ​ൽ 1-1-77നു ​മു​ന്പു​ള്ള എ​ല്ലാ കൈ​വ​ശ ഭൂ​മി​ക്കും പ​ട്ട​യം ന​ൽ​കാം. വ​നം​ഭൂ​മി കൈ​യേ​റി​യ​വ​ർ​ക്ക് ഭൂ​മി ക്ര​മീ​ക​രി​ച്ചു ന​ൽ​കു​ന്ന നി​യ​മ​മാ​ണ് സാ​ങ്കേ​തി​ക​മാ​യി 1993-ലെ ​നി​യ​മം.

സം​സ്ഥാ​ന​ത്തെ അ​ഞ്ചു ജി​ല്ല​ക​ളി​ലു​ള്ള 28588 ഹെ​ക്ട​ർ സ്ഥ​ല​മാ​ണ് ഇ​തി​നാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 25000 ഹെ​ക്ട​ർ ഭൂ​മി​യും ഇ​ടു​ക്കി​യി​ലാ​ണ്. 1993-ലെ ​സ്പെ​ഷ​ൽ റൂ​ളി​ൽ കൃ​ഷി​ക്കും ഷോ​പ് സൈ​റ്റു​ക​ൾ​ക്കും പ​ട്ടയം ന​ൽ​കാ​ൻ അ​നു​മ​തി​യു​ണ്ട്.

ഷോ​പ് സൈ​റ്റു​ക​ൾ​ക്കു പ​ട്ട​യം ന​ൽ​കാ​ൻ നി​യ​മം അ​നു​വ​ദി​ക്കു​ന്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ അ​നു​വ​ദി​ക്കു​ന്നി​ല്ല. ഷോ​പ് സൈ​റ്റി​നെ ചെ​റി​യ ക​ട​മു​റി​യെ​ന്ന് വ്യാ​ഖ്യാ​നം എ​ഴു​തി ഉ​ണ്ടാ​ക്കി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പ​ട്ട​യം ന​ൽ​കു​ന്ന​തു ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്.

നി​യ​മ​ത്തി​ൽ ഷോ​പ് സൈ​റ്റ് എ​ന്നു മാ​ത്ര​മാ​ണ് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. സ്മോ​ൾ ഷോ​പ്പ് എ​ന്നോ പെ​റ്റി​ഷോ​പ് എ​ന്നോ നി​യ​മ​ത്തി​ലി​ല്ല. ജി​ല്ല​യി​ലെ 25000 ഹെ​ക്ട​റി​നു പു​റ​ത്തു​ള്ള മു​ഴു​വ​ൻ കൈ​വ​ശ ഭൂ​മി​ക്കും പ​ട്ട​യം ന​ൽ​കാ​ൻ 1960-ൽ ​നി​യ​മ​മു​ണ്ട്.

ജി​ല്ല​യി​ൽ അ​ല​ങ്കോ​ല​മാ​ക്ക​പ്പെ​ട്ടു​കി​ട​ക്കു​ന്ന ഭൂ​വി​ഷ​യ​ങ്ങ​ൾ ക്ര​മ​വ​ൽ​ക​രി​ച്ചു ന​ൽ​കാ​ൻ ഉ​ദ്ദേ​ശ​ശു​ദ്ധി​യു​ള്ള ഒ​രുു സ്പ​ഷ​ൽ ഓ​ഫീ​സ​റെ വ​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാം. വ്യ​ാജ​പ​ട്ട​യം, സ​ർ​വേ ന​ന്പ​രി​ലെ മാ​റ്റം, ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തെ ക​രാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​രി​ശോ​ധി​ച്ച് തീ​ർ​പ്പു ക​ൽ​പി​ക്കാ​ൻ ക​ഴി​യു​ന്ന​തേ​യു​ള്ളൂ.