പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ഫോ​ണ്‍ ചോ​ർ​ത്തി​യെ​ന്ന്
Sunday, January 24, 2021 10:16 PM IST
രാ​ജാ​ക്കാ​ട്: സേ​നാ​പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തി​ലോ​ത്ത​മ സോ​മ​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫോ​ണ്‍ മു​ൻ പ്ര​സി​ഡ​ന്‍റ് ചോ​ർ​ത്തി​യ​താ​യി പ​രാ​തി. ത​ന്‍റെ ഒൗ​ദ്യോ​ഗി​ക ഫോ​ണ്‍ മു​ൻ​പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് കോ​ൾ ഡൈ​വെ​ർ​ഷ​നി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ണി​ലേ​ക്ക് ക​ണ​ക്ടു​ചെ​യ്ത് ത​നി​ക്ക് വ​ന്നി​ട്ടു​ള്ള​തും താ​ൻ വി​ളി​ച്ച​തു​മാ​യ കോ​ളു​ക​ൾ ചോ​ർ​ത്തി​യെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, സൈ​ബ​ർ സെ​ൽ, ഉ​ടു​ന്പ​ൻ​ചോ​ല സി​ഐ എ​ന്നി​വ​ർ​ക്ക് തി​ലോ​ത്ത​മ സോ​മ​ൻ പ​രാ​തി ന​ൽ​കി. എ​ന്നാ​ൽ ആ​രോ​പ​ണം മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് നി​ഷേ​ധി​ച്ചു. ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​പ്പോ​ൾ ഒൗ​ദ്യോ​ഗി​ക ഫോ​ണ്‍ തി​രി​കെ ന​ൽ​കി​യി​രു​ന്നു. അ​ധി​കാ​രം ഒ​ഴി​ഞ്ഞ​ശേ​ഷം നി​ര​വ​ധി കോ​ളു​ക​ൾ വ​രു​ന്നു​ണ്ടെ​ങ്കി​ലും അ​വ​യെ​ല്ലാം ത​ന്‍റെ സ്വ​ന്തം ന​ന്പ​രി​ലേ​ക്കാ​ണ് വ​രു​ന്ന​തെ​ന്നും ജോ​സ് തോ​മ​സ് പ​റ​ഞ്ഞു.

പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം

രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് നി​ർ​മ​ല സ്കൂ​ളി​ൽ 1978-ൽ ​ഒ​ന്നാം ക്ലാ​സി​ൽ പ​ഠി​ച്ച​വ​രു​ടെ സം​ഗ​മം നാ​ളെ രാ​വി​ലെ 11-ന് ​നി​ർ​മ​ല സ്കൂ​ൾ ഹാ​ളി​ൽ ന​ട​ക്കും. രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജാ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ബി വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. തു​ട​ർ​ന്ന് ഗു​രു​ക്ക​ൻ​മാ​രെ ആ​ദ​രി​ക്ക​ൽ, സ​നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യും ന​ട​ക്കും.