മു​ല്ല​പ്പെ​രി​യാ​ർ:​ യു​എ​ൻ റി​പ്പോ​ർ​ട്ട് ഗൗ​ര​വ​മാ​യി കാ​ണ​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Monday, January 25, 2021 10:12 PM IST
തൊ​ടു​പു​ഴ:​ യു​എ​ൻ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ വാ​ട്ട​ർ എ​ൻ​വ​യ​ണ്‍​മെ​ന്‍റ് ആ​ന്‍റ് ഹെ​ൽ​ത്ത് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ല​കൊ​ള്ളു​ന്ന മു​ല്ല​പ്പെ​രി​യാ​ർ ഡാം ​പു​തു​ക്കി പ​ണി​യാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ബി​ജു പ​റ​യ​ന്നി​ലം ആ​വ​ശ്യ​പ്പെ​ട്ടു.
​നൂ​റി​ല​ധി​കം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന് ഘ​ട​നാ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്നും ഭൂ​ക​ന്പ സാ​ധ്യ​താ പ്ര​ദേ​ശ​ത്താ​ണ് സ്ഥി​തി ചെ​യ്യു​ന്ന​തെ​ന്നു​മാ​ണ് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. കേ​ര​ള​ത്തി​ലെ 50 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ​ക്കും, ല​ക്ഷ​ക്ക​ണ​ക്കി​ന് പ​ക്ഷി​മൃ​ഗാ​ദി​ക​ൾ​ക്കും, കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും നാ​ശം വി​ത​യ്ക്കാ​ൻ സാ​ധ്യ​ത​യു​ള്ള മു​ല്ല​പ്പെ​രി​യാ​ർ പ്ര​ശ്നം ഇ​തു​വ​രെ പ​രി​ഹ​രി​ക്കാ​ത്ത​ത് കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ ഭ​ര​ണ നേ​തൃ​ത്വ​ങ്ങ​ളു​ടെ പ​രാ​ജ​യ​മാ​ണ്. ഡാം ​പു​തു​ക്കി പ​ണി​യു​മെ​ന്ന് പ്ര​ക​ട​ന​പ്ര​തി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് വോ​ട്ട് ന​ൽ​ക​രു​തെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.