കോ​ലാ​ഹ​ല​മേ​ട് ഫാ​മി​ൽ പ​രി​ശീ​ല​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, February 23, 2021 10:29 PM IST
തൊ​ടു​പു​ഴ: കെഎ​ൽ​ഡി​ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള കോ​ലാ​ഹ​ല​മേ​ട് ഹൈ​ടെ​ക് ഡ​യ​റി ഫാ​മി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പു​തി​യ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. കെഎ​ൽ​ഡി​ബോ​ർ​ഡി​ന്‍റെ സം​രം​ഭ​ങ്ങ​ളി​ൽ മൂ​ന്നാ​മ​ത്തെ ഹൈ​ടെ​ക് ഡ​യ​റി ഫാ​മാ​ണ് കോ​ലാ​ഹ​ല​മേ​ട്ടി​ൽ 2014 ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.
ക്ഷീ​ര മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ങ്കേ​തി​ക വി​ദ​ഗ്ദ്ധ​ർ, ക്ഷീ​ര​ക​ർ​ഷ​ക​ർ, ന​വസം​രം​ഭ​ക​ർ, കു​ടും​ബ​ശ്രീ തു​ട​ങ്ങി​യ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ആ​ദാ​യ​ക​ര​വും ശാ​സ്ത്രീ​യ​വു​മാ​യ ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലും അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​മു​ള്ള പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ഇ​വി​ടെ ന​ൽ​കു​ന്നു​ണ്ട്.
എ​ന്നാ​ൽ പ​രി​ശീ​ല​ന​ത്തി​നെ​ത്തു​ന്ന​വ​ർ​ക്ക് താ​മ​സസൗ​ക​ര്യ​ങ്ങ​ളു​ടെ​യും മ​റ്റും അ​ഭാ​വം ഒ​രു ന്യൂ​ന​ത​യാ​യി​രു​ന്നു. ഇ​തി​ന് പ​രി​ഹാ​ര​മാ​യി​ട്ടാ​ണ്് പു​തി​യ ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ നി​ർ​മി​ച്ച​ത്. ആ​ർ​കെ​വി​വൈ പ​ദ്ധ​തി​യി​ൽ 2.50 കോ​ടി ചെ​ല​വി​ലാ​ണ് ​ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ കെ​ട്ടി​ട​വും, അ​നു​ബ​ന്ധ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും മ​റ്റ് സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രേ​സ​മ​യം 24 പേ​ർ​ക്ക് താ​മ​സി​ക്കാ​വു​ന്ന മു​റി​ക​ൾ, സ്മാ​ർ​ട്ട് ക്ലാ​സ് റൂം ​ എ​ന്നി​വ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ 2.30ന് ​കോ​ലാ​ഹ​ല​മേ​ട് ഫാ​മി​ൽ മ​ന്ത്രി കെ.​രാ​ജു ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ നി​ത്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി സ് മാ​ർ​ട്ട് ക്ലാ​സ് റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​ന​വും, ആ​ദ്യ​പ​രി​ശീ​ല​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ.​എ​സ്.​ ബി​ജി​മോ​ൾ എം​എ​ൽ​എ​യും നി​ർ​വ​ഹി​ക്കും.