ക​ർ​ഷ​കസ​മ​രം പ​രാ​ജ​യ​പ്പെ​ടു​ന്നു: ക​ർ​ഷ​ക മോ​ർ​ച്ച
Tuesday, February 23, 2021 10:30 PM IST
ക​ട്ട​പ്പ​ന: ക​ർ​ഷ​ക സ​മ​ര​ത്തി​ന്‍റെ മ​റ​വി​ൽ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്താ​നു​ള്ള ഇ​ട​നി​ല​ക്കാ​രു​ടെ നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ക​ർ​ഷ​ക മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​സ്. ജ​യ​സൂ​ര്യ​ൻ. നി​ല​വി​ൽ സ​മ​രം അ​സ്ത​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​യി​ക്ക​ഴി​യു​ന്പോഴേ ക​ർ​ഷ​ക​ർ​ക്ക് നി​യ​മ​ത്തി​ൽ വി​ശ്വാ​സം വ​രൂ എ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
വി​വി​ധ രാ​ഷ്്‌ട്രീയ പാ​ർ​ട്ടി​ക​ൾ കാ​ല​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി സ്വ​ത​ന്ത്ര വി​പ​ണി എ​ന്ന നി​യ​മം ന​ട​പ്പാ​ക്കി​യ​ത്. 2006-ൽ ​സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി കോ​ണ്‍​ഗ്ര​സ്, സി​പി​എം പ്ര​ക​ട​ന പ​ത്രി​ക​യ​യി​ലു​ണ്ടാ​യി​രു​ന്ന കാ​ര്യ​ങ്ങ​ൾ ത​ന്നെ​യാ​ണ് ബി​ജെ​പി കാ​ർ​ഷി​ക ബി​ല്ലി​ലൂ​ടെ ന​ട​പ്പാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​ർ​ഷ​ക ബി​ല്ലു​ക​ൾ പാ​സാ​യ​തോ​ടെ ക​ർ​ഷ​ക​ർ​ക്ക് അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ രാ​ജ്യ​ത്ത് എ​വി​ടെ​യും സ്വ​ത​ന്ത്ര​മാ​യി വി​ൽ​ക്കാം. താ​ങ്ങു​വി​ല ഇ​ല്ലാ​താ​ക്കു​മെ​ന്നു​ള്ള പ്ര​ച​ാര​ണം തെ​റ്റാ​ണെ​ന്നും ജ​യ​സൂ​ര്യ​ൻ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. പ്ര​കാ​ശ്, ഷാ​ജി നെ​ല്ലി​പ്പ​റ​ന്പി​ൽ, ര​തീ​ഷ് വ​ര​കു​മ​ല, എം.​എ​ൻ. മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

ധ​ർ​ണ ന​ട​ത്തി

ചെ​റു​തോ​ണി: ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് എം​പ്ലോ​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള ബാ​ങ്ക് ജി​ല്ലാ ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ഡി. അ​ർ​ജു​ന​ൻ, ഐ​ഡി​സി​ബി എം​പ്ലോ​യീ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ഡി. അ​നി​ൽ​കു​മാ​ർ, ബി​ജു ജോ​സ​ഫ്, ടു​ബി ജോ​സ​ഫ്, കെ.​ജെ. ഗ്രേ​സി, കെ.​എ​സ്. ജി​ജോ, ഷാ​ജി കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.