ഇ​ടു​ക്കി​യു​ടെ ദു​ര​ന്ത​നി​വാ​ര​ണ മാ​ർ​ഗ​ങ്ങ​ൾ: ഓ​ണ്‍​ലൈ​ൻ സം​വാ​ദം
Tuesday, February 23, 2021 10:31 PM IST
കു​ട്ടി​ക്കാ​നം: കു​ട്ടി​ക്കാ​നം മ​രി​യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ’ഇ​ടു​ക്കി​യു​ടെ ദു​ര​ന്ത​നി​വാ​ര​ണ മാ​ർ​ഗ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ നാ​ളെ ദേ​ശീ​യ സം​വാ​ദം ന​ട​ത്തും.
ഇ​രു​പ​ത്ത​ഞ്ചോ​ളം കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് പ്രോ​ഗാം (യു​എ​ൻ​ഇ​പി) ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ഡി​വി​ഷ​ൻ ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ മു​ര​ളി തു​മ്മാ​രു​കു​ടി, എം​ജി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ.​വി. ജോ​ർ​ജ്, ഡോ. ​ഉ​ഷ കെ. ​അ​ര​വി​ന്ദ് (കു​സാ​റ്റ്) എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും. പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​റെ​ജി എം. ​ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കോ​ള​ജ് ഡീ​ൻ റി​സ​ർ​ച്ച് ആ​ൻ​ഡ് കോ​ർ​പ​റേ​റ്റ് അ​ഫ​യേ​ഴ്സ് പ്ര​ഫ. സാം​സ​ണ്‍ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.
ഡീ ​ക​മ്മീ​ഷ​ൻ ചെ​യ്യാ​തെ കി​ട​ക്കു​ന്ന മു​ല്ല​പ്പെ​രി​യാ​ർ ഡാ​മും മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്കം, ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ എ​ന്നി​വ​യും ഇ​ടു​ക്കി​യു​ടെ ഭീ​ഷ​ണി​യാ​ണ്.
എ​ല്ലാ കോ​ള​ജു​ക​ളി​ൽ​നി​ന്നും കു​ട്ടി​ക​ൾ​ക്ക് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാം. പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും. ഫോ​ണ്‍: 9447599717