ആ​ന​ക്കൊ​ന്പ് കേ​സ്: തെ​ളി​വെ​ടു​പ്പു ന​ട​ത്തി
Wednesday, February 24, 2021 10:11 PM IST
തൊ​ടു​പു​ഴ:​ ആ​ന​ക്കൊ​ന്പു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ളെ വ​നം​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​ത്തു.​വ​ന​ത്തി​ൽ ചെ​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ആ​ന​യു​ടെ കൊ​ന്പ് മു​റി​ച്ചെ​ടു​ത്തെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​പ്പോ​ൾ ന​ൽ​കി​യി​രു​ന്ന മൊ​ഴി.​ ഇ​തേ തു​ട​ർ​ന്നാ​ണ് വ​നം​വ​കു​പ്പ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ഇ​ന്ന​ലെ വ​ന​ത്തി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.​
ആ​ന​ക്കൊ​ന്പ് ല​ഭി​ച്ച​തെ​ന്നു പ​റ​ഞ്ഞ കൂ​ന്ത്ര​പ്പു​ഴ തോ​ടി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ന​യു​ടെ ജ​ഡ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. പാ​റ​യു​ടെ മു​ക​ളി​ൽ നി​ന്നു വീ​ണാ​ണ് ആ​ന ചെ​രി​ഞ്ഞ​തെ​ന്നും ജ​ഡ​ത്തി​ന് എ​ട്ടു മാ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്നും വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. മെ​റ്റ​ൽ ഡി​റ്റ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ന​യു​ടെ ദേ​ഹ​ത്തു നി​ന്ന് വെ​ടി​യു​ണ്ട പോ​ലു​ള്ള വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​തി​ക​ളി​ൽ നി​ന്നു പി​ടി​ച്ചെ​ടു​ത്ത കൊ​ന്പ് ഈ ​ആ​ന​യു​ടേ​തു ത​ന്നെ​യാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചു.
ഇ​തു സം​ബ​ന്ധി​ച്ചു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും വ​നം​വ​കു​പ്പി​നു കൈ​മാ​റി. മു​ൻ​വ​ശം കു​ത്തി​യാ​ണ് ആ​ന വീ​ണ​തെ​ന്നും ഒ​രു കൊ​ന്പി​ന്‍റെ അ​റ്റം ഒ​ടി​ഞ്ഞ് മ​ണ്ണി​ൽ താ​ഴ്ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ 17നു ​പ​ത്താം​മൈ​ൽ തൊ​ട്ടി​യാ​ർ ഭാ​ഗ​ത്ത് നി​ന്നാ​ണ് ആ​ന​ക്കൊ​ന്പു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കൊ​ന്പ് വാ​ങ്ങാ​നെ​ത്തി​യ​വ​രെ​ന്ന വ്യാ​ജേ​ന വ​ന​പാ​ല​ക​ർ ത​ന്നെ സം​ഘ​ത്തെ വി​ളി​ച്ച് വ​രു​ത്തി​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
തൊ​ട്ടി​യാ​ർ ഡാം ​സൈ​റ്റ് വെ​ള്ളി​യാ​ങ്ക​ൽ സ​നോ​ജ്(35), ദേ​വി​യാ​ർ കോ​ള​നി പൊ​ട്ട​യ്ക്ക​ൽ സു​നി​ൽ(40), ക​ള​മാം​കു​ഴി കു​ടി ബി​ജു(40) എ​ന്നി​വ​ർ വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യി.
ഓ​ടി ര​ക്ഷ​പ്പെ​ട്ട മു​ഖ്യ​പ്ര​തി​ക​ളാ​യ എ​ളം​ബ്ലാ​ശേ​രി​കു​ടി കോ​ള​നി​യി​ലെ സു​പ്ര​ൻ(56), സ​ജീ​വ്(40) എ​ന്നി​വ​ർ പി​ന്നീ​ട് റേ​ഞ്ച് ഓ​ഫീ​സ​റു​ടെ മു​ന്പാ​കെ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.
22 കി​ലോ തൂ​ക്കം വ​രു​ന്ന ര​ണ്ടു കൊ​ന്പു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. പൊ​തു വി​പ​ണി​യി​ൽ 30 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രും.​ വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്ന​തി​നും പ്ര​തി​ക​ൾ​ക്കെ​തി​രെ വ​നം വ​കു​പ്പ് കേ​സെ​ടു​ക്കും.