പു​ക​പ്പുര​യ്ക്ക് തീ പി​ടി​ച്ച് 1000 കി​ലോ റ​ബ​ർഷീ​റ്റ് ക​ത്തിന​ശി​ച്ചു
Wednesday, February 24, 2021 10:11 PM IST
തൊ​ടു​പു​ഴ: പു​ക​പ്പു​ര​യ്ക്ക് തീ ​പി​ടി​ച്ച് 1000 കി​ലോ​യോ​ളം റ​ബ​ർ ഷീ​റ്റ് ക​ത്തി ന​ശി​ച്ചു. ക​രി​മ​ണ്ണൂ​ർ ചാ​ലാ​ശേ​രി കു​റ്റി​യാ​നി​യി​ൽ തോ​മ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള പു​ക​പ്പു​ര​യ്ക്കാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 1.30 ഓ​ടെ തീ​പി​ടി​ച്ച​ത്. പു​ക​പ്പു​ര​യി​ൽ തീ ​ഉ​ണ​ങ്ങാ​നി​ട്ട തീ ​ആ​ളി​പ്പ​ട​ർ​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന ഉ​ണ​ങ്ങി​യ ഷീ​റ്റും 200 കി​ലോ​യോ​ളം ഒ​ട്ടു​പാ​ലും പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.
ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ തൊ​ടു​പു​ഴ അ​ഗ്നി​ശ​മ​നസേ​ന സീ​നി​യ​ർ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യു ഓ​ഫീ​സ​ർ ടി.​ഇ. ​അ​ലി​യാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് യൂ​ണി​റ്റ് എ​ത്തി തീ​യ​ണ​ച്ചു.