ഇ​ടു​ക്കി പാ​ക്കേ​ജ് പ്ര​ഖ്യാ​പ​നം: ജ​നം പ്ര​തീ​ക്ഷി​ച്ച​തൊ​ന്നും ഉ​ണ്ടാ​യി​ല്ല
Thursday, February 25, 2021 10:44 PM IST
ക​ട്ട​പ്പ​ന: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തൊ​ട്ടു​മു​ന്പ് മു​ഖ്യ​മ​ന്ത്രി നേ​രി​ട്ടെ​ത്തി ഇ​ടു​ക്കി പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്ന ജ​ന​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യി ഒ​ന്നും ല​ഭി​ച്ചി​ല്ല.

വ​ന്പ​ൻ പ​ദ്ധ​തി​ക​ൾ​പോ​ലും ഓ​ണ്‍​ലൈ​നാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി ക​ട്ട​പ്പ​ന​യി​ൽ നേ​രി​ട്ടെ​ത്തി പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത് വ​ലി​യ എ​ന്തോ തു​ട​ക്ക​ത്തി​ന്‍റെ ആ​രം​ഭ​മാ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു ജി​ല്ല​യു​ടെ പ്ര​തീ​ക്ഷ. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പ്ര​തി​സ​ന്ധി​ക്കു​ള്ള അ​ടി​യ​ന്ത​ര പ​രി​ഹാ​ര​വും ജി​ല്ല​യി​ലെ പ​ട്ട​യ പ്ര​ശ്ന​വും നി​ർ​മാ​ണ നി​രോ​ധ​ന​വും ബ​ഫ​ർ​സോ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​ലെ വൈ​ഷ​മ്യ​വും നാ​ണ്യ​വി​ള ക​ർ​ഷ​ക​ർ​ക്ക് പ്ര​ത്യേ​ക പ​ദ്ധ​തി​ക​ളും ഒ​ക്കെ​യാ​യി​രു​ന്നു പ്ര​തീ​ക്ഷ. യ​ഥാ​ർ​ഥ​ത്തി​ൽ ആ​ശ്വ​സി​ക്കാ​നാ​യി ഒ​ന്നും ഉ​ണ്ടാ​യി​ല്ല.

പ​റ​ഞ്ഞു പ​ഴ​കി​യ​തും ന​ട​പ്പാ​ക്കി​വ​രു​ന്ന​തും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​തു​മാ​യ പ​ദ്ധ​തി​ക​ളു​ടെ ആ​വ​ർ​ത്ത​ന പ്ര​ഖ്യാ​പ​ന​മാ​ണു​ണ്ടാ​യ​ത്.

ഇ​ടു​ക്കി​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ന്പോ​ൾ ഉ​ണ്ടാ​കേ​ണ്ട ക​ര​ഘോ​ഷ​വും ആ​ഹ്ലാ​ദ​വും ഒ​ന്നും ക​ട്ട​പ്പ​ന പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ ക​ണ്ടി​ല്ല.

കാ​ട്ടാ​ന ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ തേ​നീ​ച്ച ശൃം​ഖ​ല സ്ഥാ​പി​ക്കു​ന്ന പ​രീ​ക്ഷ​ണ​മാ​ണ് പു​തു​മ​യാ​യി ഉ​ണ്ടാ​യ​ത്. ട്രീ ​ബാ​ങ്കിം​ഗ് പ്ര​ഖ്യാ​നം പു​തു​മ​യു​ള്ള​താ​യി​രു​ന്നു. ഒ​രു മ​ര​തൈ ന​ടു​ന്പോ​ൾ അ​തി​ന് 50 രൂ​പ വാ​യ്പ ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. മ​ര​ങ്ങ​ളെ ജി​യോ ടാ​ഗി​ൽ ബ​ന്ധി​പ്പി​ച്ച് മൂ​ന്നു​വ​ർ​ഷം ക​ഴി​യു​ന്പോ​ൾ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്പോ​ൾ വാ​യ്പ​പ​ണം തി​രി​ച്ച​ട​യ്ക്കു​ന്ന​തു​മാ​ണ് പ​ദ്ധ​തി. സ്കൂ​ളു​ക​ളി​ൽ മു​ട്ട​യ്ക്കു പ​ക​രം ഏ​ത്ത​പ്പ​ഴം ന​ൽ​കു​ന്ന പ​ദ്ധ​തി​യും ഉ​ച്ച​ക്ക​ഞ്ഞി​ക്കു പ​ക​രം പു​ഴു​ക്കു ന​ൽ​കു​ന്ന പ​ദ്ധ​തി​യും പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും അ​ത് ഇ​ടു​ക്കി​ക്ക് എ​ത്ര​മാ​ത്രം പ്ര​യോ​ജ​ന​മാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.