അ​ന്യാ​യ വാ​ട​ക അ​നു​വ​ദി​ക്കാ​നാ​വി​ല്ല: മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ
Thursday, February 25, 2021 10:44 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് വ്യാ​പ​നം മൂ​ലം വ്യാ​പാ​ര മേ​ഖ​ല ത​ക​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചി​ല കെ​ട്ടി​ട ഉ​ട​മ​ക​ൾ അ​ന്യാ​യ​മാ​യി വാ​ട​ക വ​ർ​ധി​പ്പി​ച്ച് വ്യാ​പാ​രി​ക​ളെ ക​ട​ക്കെ​ണി​യി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​താ​യി തൊ​ടു​പു​ഴ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു. ഇ​തി​നോ​ട​കം പ​ല വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ടി.

കെ​ട്ടി​ട ഉ​ട​മ​ക​ൾ ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് ര​ണ്ടുമാ​സം വാ​ട​ക ഒ​ഴി​വാ​ക്കി​യും പി​ന്നീ​ടു​ള്ള വാ​ട​ക മാ​ന്ദ്യം മാ​റു​ന്ന​തു​വ​രെ പ​കു​തി​യാ​യി കു​റ​ച്ചി​രു​ന്നു. ഇ​നി​യും ഇ​ള​വു ന​ൽ​കാ​ത്ത കെ​ട്ടി​ട ഉ​ട​മ​ക​ൾ വാ​ട​ക വ​ർ​ധ​ന വ​രു​ത്ത​രു​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന് ഭാ​ര​ത് ബ​ന്ദ് എ​ന്നു​ള്ള രീ​തി​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​നോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ വ്യാ​പാ​രി​ക​ളെ കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ലി എ​സ്.​ മു​ഹ​മ്മ​ദ്, പി.​അ​ജീ​വ്, ടോ​മി സെ​ബാ​സ്റ്റ്യ​ൻ, നാ​സ​ർ സൈ​ര, ഷെ​റീ​ഫ് സ​ർ​ഗം, ബെ​ന്നി ഇ​ല്ലി​മൂ​ട്ടി​ൽ, പി.​ജി.​ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.