ഫ്ള​ക്സ് ബോ​ർ​ഡ് മാ​റ്റി​യി​ല്ലെ​ങ്കി​ൽ 10,000 രൂ​പ പി​ഴ​യും കേ​സും
Thursday, February 25, 2021 10:46 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും കൊ​ടി തോ​ര​ണ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ഇ​തി​നു മു​ന്നോ​ടി​യാ​യി വി​വി​ധ രാ​ഷ്്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി ഫ്ള​ക്സ് ബോ​ർ​ഡു​ക​ളും കൊ​ടി തോ​ര​ണ​ങ്ങ​ളും നീ​ക്കം ചെ​യ്യ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം 10000 രൂ​പ​യി​ൽ കു​റ​യാ​ത്ത പി​ഴ ചു​മ​ത്തു​മെ​ന്നും ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നും സെ​ക്ര​ട്ട​റി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ഫ്്ള​ക്സ് ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​ക സ്ക്വാ​ഡും രൂ​പീ​ക​രി​ച്ചു. ഇ​വ​രാ​ണ് ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ബോ​ർ​ഡു​ക​ളും കൊ​ടി​ക​ളും നീ​ക്കം ചെ​യ്യു​ന്ന​ത്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൻ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ എ​ല്ലാ അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ളും നീ​ക്കം ചെ​യ്യും. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​വു എ​ന്നും പൊ​തു പ​രി​പാ​ടി​ക​ൾ ക​ഴി​യു​ന്ന മു​റ​യ്ക്ക് ഉ​ട​ൻ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും പാ​ല​ങ്ങ​ളി​ലും മ​റ്റും ഇ​വ സ്ഥാ​പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് അ​റി​യി​ച്ചു.