പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി
Friday, February 26, 2021 10:25 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് ഹൈ​സ്കൂ​ളു​മാ​യി സ​ഹ​ക​രി​ച്ച്  തോ​ട്ടം മേ​ഖ​ല​യി​ൽ ആ​രം​ഭി​ക്കു​ന്ന ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യ്ക്കാ​യി പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി.   ആ​യി​ര​ത്തോ​ളം  പു​സ്ത​ക​ങ്ങ​ളും ഇ​ത് സ​ജ്ജീ​ക​രി​ക്കാ​ൻ  ആ​വ​ശ്യ​മാ​യ ബു​ക്ക് ഷെ​ൽ​ഫു​മാ​ണ് ന​ൽ​കി​യ​ത്. 
വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യി​ട്ടാ​ണ്  ഇ​ത്ര​യും പു​സ്ത​ക​ങ്ങ​ൾ സ​മാ​ഹ​രി​ച്ച​ത്.  കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ   ഡോ. ​എ​ബി പി. ​ കോ​ശി ഏ​ല​പ്പാ​റ  ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ ജാ​സ്മി​ൻ  ജോ​സ​ഫ്, പി.​കെ. ഹ​സീ​ന ബീ​ഗം എ​ന്നി​വ​ർ​ക്ക് പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ റോ​ബി മാ​ത്യു,  എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ രൂ​പ ജോ​സ്, അ​ഭി​ലാ​ഷ് മാ​ത്യു,  പ്രി​ൻ​സ് ജെ.  ​മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.